കെഎസ്ഇബി പോസ്റ്റില്‍ നിന്ന് വീണു യുവാവ് മരിച്ചു
പനമരം: ചൂരല്‍മല പുനഃരധിവാസത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന കല്‍പ്പറ്റ ടൗണ്‍ഷിപ്പ് മേഖലയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്നും ലൈനുകള്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ പോസ്റ്റടക്കം മറിഞ്ഞ് നിലത്തു വീണ് തൊഴിലാളി മരിച്ചു. പനമരം നീരട്ടാടി കൊടിക്കാട്ട് ഉണ്ണിക്കുട്ടന്‍ എന്ന രമേശന്‍ (31) ആണ് മരിച്ചത്. അപകടത്തില്‍ തലക്ക് സാരമായ പരിക്കേറ്റ രമേശനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കൃഷ്ണന്റെയും, ഓമനയുടേയും മകനാണ്. ജോസ്‌നയാണ് ഭാര്യ. ഏകമകള്‍ അവന്തിക (ഉണ്ണിമോള്‍)
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
