വയനാട് ജില്ലയിലെ റേഷന്‍ കടകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍
ബത്തേരി: സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വകുപ്പുകളുടെ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ റേഷന്‍ കടകളിലും മീനങ്ങാടി ഗ്രാമപഞ്ചായത്തിന് കീഴില്‍ കാക്കവയലില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലും കമ്മീഷന്‍ സന്ദര്‍ശനം നടത്തി. കുട്ടികള്‍ക്ക് പുതിയ മെനു പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തി. മീനങ്ങാടി ഗവ ഹൈസ്‌കൂളില്‍ സ്‌കൂളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണം നിരീക്ഷിക്കുകയും വിദ്യാര്‍ത്ഥികളില്‍ നിന്നും പുതിയ മെനു പ്രകാരമുള്ള ഉച്ചഭക്ഷണം സംബന്ധിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം ചോദിച്ചറിയുകയും ചെയ്തു. സ്‌കൂളിലെ അടുക്കള സൗകര്യങ്ങള്‍ മികച്ച നിലവാരത്തിലുള്ളതാണെന്നും ഉച്ചഭക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ അംഗം വി രമേശന്‍ പറഞ്ഞു.
സപ്ലൈകോയുടെ കീഴില്‍ കൊളഗപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എഫ്.എസ്.എ ഗോഡൗണിലും ഭക്ഷ്യ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലെ ജീവനക്കാരെ കമ്മീഷന്‍ അംഗം അഭിനന്ദിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാലില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി അമൃതം മിക്‌സ് നിര്‍മ്മാണ കേന്ദ്രവും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ ജെയിംസ് പീറ്റര്‍, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ജി ഗീത, വൈത്തിരി എന്‍.എം.ഒ സിബി ജോണ്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ വി.ജെ ജോസഫ് എന്നിവര്‍ സന്ദര്‍ശനത്തില്‍ കമ്മീഷനെ അനുഗമിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
