ചാരായവും, വാഷും വാറ്റുപകരണങ്ങളും പിടികൂടി.
പാടിച്ചിറ: വയനാട് എക്സൈസ് എന്ഫോഴ്സ്മെന്റ്ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും നടത്തിയ പരിശോധനയില്‍ 3 ലിറ്റര്‍ ചാരായവും 90 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. പാടിച്ചിറ അമരകുനിയിലെ ഒരു വീടിന് പുറക് വശത്തെ താല്കാലിക വിറകുപുരക്ക് സമീപത്തായി സൂക്ഷിച്ചിരുന്നു ഇവ.സംഭവവുമായി ബന്ധപ്പെട്ട് കളത്തില്‍ വീട്ടില്‍ വിനോദിനെതിരെ കേസെടുത്തു. പ്രതി സംഭവ സമയത്ത് ഓടി രക്ഷപ്പെട്ടതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ജി.അനില്‍കുമാര്‍, സി.ഇ.ഒ മാരായ അനില്‍, സുരേഷ്, ജിതിന്, ഡബ്ല്യു സി.ഇ.ഒ ജലജ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍