OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നെന്മേനിയില്‍ കോവിഡ് വാക്‌സിന്‍ ഉത്സവ്

  • S.Batheri
19 Apr 2021

 

ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഗാ വാക്‌സിന്‍ ഉല്‍സവ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 23 ന് രാവിലെ 10 മണി മുതല്‍ കോളിയാടി പാരീഷ് ഹാളിലാണ് വാക്‌സിന്‍ ഉത്സവ്. കോളിയാടി അക്ഷയയുടേയും ടീം മിഷന്‍ ബത്തേരിയുടേയും കുടുംബശ്രീയുടേയും വിക്ടറി ആശുപത്രിയുടേയും സഹകരണത്തോടെയാണ് മെഗാ വാക്‌സിന്‍ ഉത്സവ് നടത്തുന്നത്. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ അക്ഷയ കേന്ദ്രത്തിലും കുടുംബശ്രീ ഭാരവാഹികള്‍ വഴിയും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 22 ന് കുന്താണിയിലും ഗവ.എല്‍പി സ്‌ക്കൂളിലും 23 ന് മലങ്കര യാക്കോബായ പള്ളി ഹാളിലും 24 ന് അമ്പുകുത്തി ഗവ.എല്‍ പി സ്‌ക്കൂളിലും ആന്റിജന്‍ പരിശോധന ക്യാമ്പ് നടത്തും.ആലോചന യോഗത്തില്‍ പ്രസിഡന്റ് ഷീല പുഞ്ചവയല്‍, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍,ജയ മുരളി, കെ വി ശശി, സുജാത ഹരിദാസ്, സെക്രട്ടറി എം.വിനോദ് കുമാര്‍ പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show