OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെ.ജെ. എല്‍ദോയെ അനുസ്മരിച്ചു.

  • S.Batheri
19 Apr 2021

മീനങ്ങാടി: വയനാട് ജില്ലയിലെ സി.പി.ഐ (എം.എല്‍ ) നേതാവും, ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.ജെ. എല്‍ദോയെ, അദ്ദേഹത്തിന്റെ അഞ്ചാം ചരമദിനത്തോട് അനുബന്ധിച്ച് അനുസ്മരിച്ചു.മീനങ്ങാടി വ്യാപാര ഭവന്‍ ഹാളില്‍ വെച്ച് നടത്തപ്പെട്ട അനുസ്മരണ പരിപാടിയില്‍ 'നവ ഉദാരവാദവും, രാഷ്ട്രീയത്തിലെ നൈതികതയും' എന്ന വിഷയത്തെ അധികരിച്ച് പി.ജെ. ബേബി പ്രഭാഷണം നടത്തി.മുതലാളിത്തത്തിന് അതിന്റെ സഹജമായ ഘടനാപരമായ പ്രതിസന്ധിയില്‍ നിന്ന് ഒരിക്കലും മറികടക്കുവാന്‍ കഴിയില്ലെന്നും, സോഷ്യലിസ്റ്റ് ബദലിലൂടെ മാത്രമെ മാനവ രാശിക്ക് , മുന്നോട്ട് പോകുവാന്‍ കഴിയു എന്നും പി.ജെ. ബേബി പറഞ്ഞു.എന്നാല്‍ മുതലാളിത്ത വ്യവസ്ഥയും, അതിന്റെ സംരക്ഷകരും , അഴിമതിക്കാരും , കള്ളന്‍മാരുമായ രാഷ്ട്രീയ വൃന്ദത്തെ വളര്‍ത്തി തങ്ങളുടെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. മുതലാളിത്ത വാദികളായ പാര്‍ട്ടികളെയും സംഘാനകളെയും മാത്രമല്ല, മറിച്ച് ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെയും നേതൃത്വങ്ങളെ വരെ ഇവര്‍ക്ക് വിലക്കെടുവാന്‍ കഴിയുന്നുണ്ട്. ചങ്ങാത്ത മുതലാളിത്തത്തിന്റെ  വളര്‍ച്ച ഇത്തരത്തില്‍ മനസ്സിലാക്കപെടണം.എന്നാല്‍ സ്വയം വില്‍ക്കുവാന്‍ തയ്യാറാകാതെ ധീരമായി തന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ മുറുകെ പിടിച്ച് നമ്മളില്‍ നിന്ന് കടന്ന് പോയ കെ.ജെ. എല്‍ദോ വിപ്ലവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനവും, വഴികാട്ടിയുമാണ്.കെ.ജെ. എല്‍ദോ അനുസ്മരണ സമിതി ചെയര്‍മാന്‍ വര്‍ഗ്ഗീസ് വട്ടേകാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ രാജന്‍ പൂമല സ്വാഗതം പറഞ്ഞു.എ.എന്‍.സലിം കുമാര്‍ , പീറ്റര്‍ തുടങ്ങിയവര്‍ ഓര്‍മ്മകള്‍ പങ്കു വെച്ചു.കെ.വി. പ്രകാശ് നന്ദി പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show