കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മാനന്തവാടി നഗരസഭ
മാനന്തവാടി: കൊവിഡ് വ്യാപനം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മാനന്തവാടി മുനിസിപ്പാലിറ്റി തീരുമാനം.വാര്‍ഡുകളില്‍ ആര്.ആര്.ടി യോഗം ചേരാനും എല്ലാവര്ക്കും വാക്സിനേഷന് എടുപ്പിക്കാനും മാനന്തവാടി മുനിസിപ്പാലിറ്റി ഭരണ സമിതി തീരുമാനിച്ചു. വാക്സിനേഷന് പൂര്‍ത്തീകരണത്തിനായി ജനങ്ങള്‍ സഹകരിക്കണമെന്ന് നഗരസഭ അഭ്യര്‍ത്ഥിച്ചു. കൊവിഡിന്റെ രണ്ടാം ഘട്ടം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് നഗരസഭ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായ് പ്രത്യേക നഗരസഭയോഗം ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുത്തത്.മെഡിക്കല്‍ കോളേജ്പി.പി. യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിവ്യ കൗണ്‍സില്‍ യോഗത്തിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലയില്‍ മറ്റ് രണ്ട് നഗരസഭകളിലും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ മാനന്തവാടി നഗരസഭ നിരോധനാജ്ഞയില്‍ നിന്നും ഒഴിവായിരുന്നു. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്നലെ
സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. വാര്‍ഡ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആര്.ആര്.ടി.യോഗങ്ങള്‍ ചേര്‍ന്ന് വാക്സിനേഷന് നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. കച്ചവട സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കാനും തിരുമാനിച്ചതായി നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍ പറഞ്ഞു.കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത് നവല്ലി, വൈസ് ചെയര്മാന് പി.വി.എസ്. മൂസ, നഗരസഭ സെക്രട്ടറി കെ.ജി.രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍