OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജില്ലാ പോലീസ് മേധാവി മാനന്തവാടിയിലും പരിശോധന നടത്തി

  • Mananthavadi
16 Apr 2021

മാനന്തവാടി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തന്നതിന്റെ ഭാഗമായി വയനാട് ജില്ല പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐപിഎസ് മാനന്തവാടി നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ പരിശോധന നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയിരുന്ന വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും, വഴിയോര കച്ചവടക്കാര്‍ക്കും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. തുടര്‍ന്ന് മാനന്തവാടി ബിവറേജ് പരിസരത്തും അദ്ദേഹം പരിശോധന നടത്തി. സ്വാഭാവികമായി തിരക്കിനെ അപേക്ഷിച്ച് താരതമ്യേനെ വളരെ കുറവ് ആളുകള്‍ മാത്രമാണ് ബിവറേജ് പരിസരത്തുണ്ടായിരുന്നുള്ളു. വരി നില്‍ക്കുന്നവരോട് സാമൂഹിക അകലം പാലിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയും പരിസരത്ത് കൂട്ടംകൂടി നില്‍ക്കുന്നവരെ പിരിച്ചുവിടുകയും ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കല്‍പ്പറ്റ പിണങ്ങോട് ജംഗ്ഷനില്‍ വെച്ചാണ് വയനാട് എസ്.പി കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ തടയുന്നതിനായി നേരിട്ട് പരിശോധനക്കിറങ്ങിയത്. തുടര്‍ന്ന് ജില്ലയിലെ വിവിധ ടൗണുകളിലും അദ്ദേഹം പരിശോധന നടത്തുകയും ബോധവത്കണം ചെയ്യുകയും ചെയ്തു. വരുംദിനങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show