OPEN NEWSER

Thursday 18. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബത്തേരി ഡിപ്പോയിലെ കെ എസ് ആര്‍ ടി സി ഫാന്‍സ് മീറ്റ്: തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല : ടീം കെ.എസ്.ആര്‍.ടി.സി സുല്‍ത്താന്‍ ബത്തേരി അഡ്മിന്‍ പാനല്‍

  • S.Batheri
15 Apr 2021

ബത്തേരി: ടീം കെ.എസ്.ആര്‍.ടി.സി. സുല്‍ത്താന്‍ ബത്തേരി എന്ന കൂട്ടായ്മ ബത്തേരി കെ എസ് ആര്‍ ടി സി യുടെ  ഉന്നമനത്തിനും പിന്തുണയ്ക്കും വേണ്ടി  ജാതിമത രാഷ്ട്രീയഭേദമന്യേ  രൂപീകരിച്ചതാണെന്നും ബത്തേരി ഗ്യാരേജില്‍ വെച്ച് ടീം ആനബസ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ഫാന്‍സ് മീറ്റിലും മറ്റും തങ്ങള്‍ക്ക് ബന്ധമില്ലെന്നും ടീം കെ.എസ്.ആര്‍.ടി.സി. സുല്‍ത്താന്‍ ബത്തേരി അഡ്മിന്‍ പാനല്‍ പ്രസ്താവിച്ചു. കെ.എസ്.ആര്‍.ടി സിയുടെ യശസ്സിന് കളങ്കമേല്‍പിക്കുന്ന തരത്തില്‍ നടന്ന സംഭവത്തിനെ അപലപിക്കുന്നതായും അഡ്മിന്‍സ് അറിയിച്ചു.

പ്രസ്താവന:

കെ.എസ്.ആര്‍.ടി.സി സുല്‍ത്താന്‍ ബത്തേരി യൂണിറ്റ് ഓഫീസര്‍ ആയിരുന്നപ്പോള്‍ കോര്‍പറേഷന്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍ നടത്തിയ ഡി.ടി.ഒ കെ.എസ്.ആര്‍.ടി.സി മുഖ്യാതിഥിയുമായ ഒരു ഫാന്‍സ് മീറ്റ് ഡിപ്പോ അങ്കണത്തില്‍ വെച്ച് നടക്കുകയും, കെ.എസ്.ആര്‍.ടി.സിയുടെ അങ്കണത്തില്‍ വെച്ച് നടന്ന പരിപാടി അതിന്റെ അതിരു ലംഘിക്കുകയും, ഈ കൊറോണ പടര്‍ന്ന് പന്തലിക്കുന്ന സാഹചര്യത്തില്‍ നൂറോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍, കോവിഡ്  മാനദണ്ഡങ്ങള്‍ പാലിക്കാതെയും ( മാസ്‌ക്ക് , സാമൂഹിക അകലം) ചൈന പടക്കങ്ങള്‍ പോലുള്ളവ ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി ബസിന്റെ മുകളില്‍ കയറി ആഘോഷങ്ങള്‍ നടത്തുകയും ചെയ്തു. കൂടാതെ കാരാപ്പുഴയില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ ബസിന്റെ മുകള്‍ ഭാഗത്ത് കയറുകയും കയറിയ സമയത്ത് ബസ് പുറകോട്ട് എടുക്കുകയും വഴി മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്താന്‍ ടീം ആനബസിന്റെ പക്വതയില്ലാത്ത സംഘാടകരുടെ ഇടപെടല്‍ മൂലം ജീവനക്കാര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഈ വീഡിയോകള്‍ വിവിധ സോഷ്യല്‍ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും വലിയ വാര്‍ത്ത ആയി വരുകയും ചെയ്തു. അത് കെ.എസ്.ആര്‍.ടി സിയുടെ യശസ്സിന് കളങ്കമേല്‍പിക്കുകയും ചെയ്തു.മേല്‍പറഞ്ഞ ഡി.ടി. ഒ കെ.എസ്.ആര്‍.ടി.സിയുടെയും പക്വതയില്ലാത്ത സംഘാടകരുടെ ഇടപെടല്‍ മൂലവും നിര്‍ബന്ധിതരായ ജീവനക്കാര്‍ നിയമങ്ങള്‍ തെറ്റിക്കേണ്ടി വന്നതിനാല്‍ ജീവനക്കാരുടെ ലൈസന്‍സ് ആറ് മാസത്തേക്ക് ആര്‍.ടി.ഒ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.മേല്‍ പറഞ്ഞ മീറ്റില്‍ ടീം കെ.എസ്.ആര്‍.ടി.സി സുല്‍ത്താന്‍ ബത്തേരിയിലെ അഡ്മിന്‍ മാര്‍ക്കും മെമ്പര്‍ മാര്‍ക്കും യാതൊരു വിധ പങ്കുമില്ല എന്നും ആരും അതില്‍ പങ്കെടുത്തിട്ടുമില്ല.

കൂടാതെ ഈ വിഷയം സോഷ്യല്‍ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും എത്തിച്ചത് ടീം. കെ.എസ്.ആര്‍.ടി.സി സുല്‍ത്താന്‍ ബത്തേരി ആണെന്ന കുപ്രചരണം നടക്കുന്നതായി അറിഞ്ഞു. അങ്ങനെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നറിയിക്കട്ടെ.

ടീം കെ.എസ്.ആര്‍.ടി.സി സുല്‍ത്താന്‍ ബത്തേരി അഡ്മിന്‍ പാനല്‍

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ പ്രവര്‍ത്തന സജ്ജമായി
  • കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി പഞ്ചാരക്കൊല്ലി നിവാസികള്‍
  • മാനന്തവാടി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി
  • എംഡി എം എ യുമായി ഹോം സ്‌റ്റേ ഉടമ പിടിയില്‍
  • രാജവെമ്പാലയെ തോട്ടില്‍ നിന്നും പിടികൂടി
  • അന്ന് കൗതുകം; ഇന്ന് നൊമ്പരം ! പുല്‍പ്പള്ളി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു
  • പനമരംകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍
  • ചുരം ബൈപ്പാസ് റോഡ്;ജനകീയ സമരജാഥ ആരംഭിച്ചു
  • ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്
  • ഭാര്യയേയും, ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മര്‍ദനം;യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show