OPEN NEWSER

Tuesday 02. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന് 273 പേര്‍ക്ക് കൂടി കോവിഡ്; 265 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ;66 പേര്‍ക്ക് രോഗമുക്തി

  • Mananthavadi
14 Apr 2021

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (14.04.21) 273 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 66 പേര്‍ രോഗമുക്തി നേടി. 265 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30329 ആയി. 28320 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1599 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1431 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി സ്വദേശികള്‍ 41 പേര്‍, പൂതാടി 21 പേര്‍, അമ്പലവയല്‍ 18 പേര്‍, തിരുനെല്ലി, വൈത്തിരി 17 പേര്‍ വീതം, പടിഞ്ഞാറത്തറ 16 പേര്‍, കല്‍പ്പറ്റ 15 പേര്‍, വെള്ളമുണ്ട 14 പേര്‍, എടവക, തരിയോട് 13 പേര്‍ വീതം, മാനന്തവാടി 12 പേര്‍, നെന്മേനി, പനമരം 10 പേര്‍ വീതം, മീനങ്ങാടി, മേപ്പാടി, പുല്‍പ്പള്ളി, തവിഞ്ഞാല്‍ 7 പേര്‍ വീതം, മുട്ടില്‍ 5 പേര്‍, മുള്ളന്‍കൊല്ലി, വെങ്ങപ്പള്ളി നാലു പേര്‍ വീതം, കണിയാമ്പറ്റ, നൂല്‍പ്പുഴ രണ്ടു പേര്‍ വീതം, കോട്ടത്തറ, പൊഴുതന, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

കര്‍ണാടകയില്‍ നിന്ന് വന്ന മേപ്പാടി, പനമരം, പൂതാടി സ്വദേശികളായ ഒരാള്‍ വീതം, ജയ്പൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന മാനന്തവാടി, മുട്ടില്‍ സ്വദേശികള്‍, തമിഴ്‌നാട്ടില്‍ നിന്ന് വന്ന  പടിഞ്ഞാറത്തറ സ്വദേശി, ഡല്‍ഹിയില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗ ബാധിതരായത്.

66 പേര്‍ക്ക് രോഗമുക്തി

പൂതാടി സ്വദേശികള്‍ 2 പേര്‍, പുല്‍പ്പള്ളി, മീനങ്ങാടി, കോട്ടത്തറ, മാനന്തവാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും, ഒരു ഇടുക്കി സ്വദേശിയും, വീടുകളില്‍ ചികിത്സയിലായിരുന്ന 57  പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

607 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.04.21) പുതുതായി നിരീക്ഷണത്തിലായത് 607 പേരാണ്. 276 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5841 പേര്‍. ഇന്ന് പുതുതായി 27 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1824 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 327003 സാമ്പിളുകളില്‍ 325045 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 294716 നെഗറ്റീവും 30329 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മസാലബോണ്ട് ലാവ്‌ലിനുള്ള പ്രത്യുപകാരം; ഇ.ഡി നോട്ടീസ് സി.പി എമ്മിനെ സഹായിക്കാനുള്ള ബിജെപിയുടെ തന്ത്രം: രമേശ് ചെന്നിത്തല
  • കുപ്രസിദ്ധ മദ്യവില്‍പ്പനക്കാരന്‍ മുത്തപ്പന്‍ സുരേഷ് അറസ്റ്റില്‍
  • ഭാര്യയെ കൊന്ന കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു
  • പരീക്ഷയ്ക്ക് പോകുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു
  • വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് വഴി 77 ലക്ഷം തട്ടിയ കേസ്: യു.പി സ്വദേശി പിടിയില്‍
  • വന്‍ വിലക്കുറവില്‍ മരുന്നുകള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലെ പരിശോധനകള്‍ കാര്യക്ഷമമാക്കണം: എകെസിഡിഎ
  • എസ്‌ഐആര്‍ സമയപരിധി നീട്ടി; ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം
  • ദേശീയ സ്‌കൂള്‍ ഗെയിംസ് മത്സരത്തിനായി മാനന്തവാടിയുടെ താരങ്ങള്‍
  • 'ലഹരികണ്ണികളെ പിന്തുടര്‍ന്ന് പിടികൂടും' മുത്തങ്ങയിലെ 95.93 ഗ്രാം എം.ഡി.എം.എ വേട്ട; ലഹരികടത്ത് കൂട്ടാളികളും പോലീസിന്റെ വലയില്‍
  • യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ കൂടി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show