OPEN NEWSER

Friday 21. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

24 മണിക്കൂറിനിടെ ഒന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; രാജ്യത്ത് സ്ഥിതി രൂക്ഷം

  • National
13 Apr 2021

 

രാജ്യത്ത് ആശങ്കയേറ്റി പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 1,61,736 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇന്നലെ മാത്രം 879 മരണം റിപ്പോര്‍ട്ട് ചെയ്തു.അതോസമയം, രാജ്യത്ത് കൊറോണ രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം വിതച്ച ആശങ്കയ്ക്കിടെ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയ കുംഭമേള വീണ്ടും സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയാണ്. കുംഭമേളയ്ക്ക് മുന്നോടിയായുള്ള ഷാഹി സ്‌നാന് പങ്കെടുത്ത 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേളയ്ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കിയിരുന്നെങ്കിലും പൊലീസ് പരിശോധന ശക്തമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ചയോടെ 28 ലക്ഷം ഭക്തരാണ് ഷാഹി സ്‌നാനിനായി എത്തിയത്. 18,169 ഭക്തരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 102 പേര്‍ക്കാണ് പോസിറ്റീവായത്. ദശലക്ഷക്കണക്കിന് പേര്‍ എത്തുന്ന കുംഭമേളയില്‍ സാമൂഹിക അകലം പാലിക്കല്‍ പോലുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമല്ല. മാത്രമല്ല തെര്‍മല്‍ സ്‌ക്രീനിങ്ങും നടന്നില്ല. ഭക്തരാരും മാസ്‌കും ശരിയായ വിധത്തില്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇനിയുള്ള ദിവസങ്ങളിലും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും. മെയ് ആദ്യവാരത്തോടെ വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ രാവിലെ 11 മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി ഗവര്‍ണര്‍മാരുമായി അടിയന്ത യോഗം നടത്തും. എല്ലാം ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തില്‍ 15 സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക നല്‍കി
  • കലാമാമാങ്കത്തിന് തിരിതെളിഞ്ഞു ;മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്ത് മുന്നേറുന്നു
  • ബത്തേരി ഹൈവേ റോബറി: രണ്ടു പേര്‍ കൂടി അറസ്റ്റില്‍; ഇതുവരെ കേസില്‍ 9 പേര്‍ പിടിയിലായി
  • മൂന്ന് കോടിയിലധികം കുഴല്‍ പണവുമായി 5 പേര്‍ പോലീസിന്റെ പിടിയില്‍
  • പോക്‌സോ കേസില്‍ ഒളിവിലായിരുന്നയാള്‍ പിടിയില്‍
  • തദ്ദേശ തെരഞ്ഞെടുപ്പ്: നഗരസഭകളിലേക്ക് പത്രിക സമര്‍പ്പിച്ചത് 131 സ്ഥാനാര്‍ത്ഥികള്‍
  • അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു
  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും
  • വയനാട് ജില്ലയില്‍ 23 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി
  • വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാകും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show