OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുറുവാ ദ്വീപ് തുറന്നു; ആദ്യ ദിനം തന്നെ സഞ്ചാരികളുടെ പ്രവാഹം

  • S.Batheri
10 Apr 2021

 

പുല്‍പ്പള്ളി: വയനാട്ടിലെ  പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാദ്വീപ് രണ്ട് വര്‍ഷത്തിന് ശേഷം തുറന്നതോടെ സഞ്ചാരികളുടെ പ്രവാഹം. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കുറുവാ ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചത്. കുറുവാ ദ്വീപ് തുറക്കുമെന്നറിഞ്ഞ് രാവിലെ മുതല്‍ തന്നെ സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നുമായി നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് സാനിറ്റെസര്‍, ജാക്കറ്റ് ഉള്‍പ്പെടെ നല്‍കിയാണ് യാത്രക്കാരെ ദ്വീപിലേക്ക് പ്രവേശിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി നിയമ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ദ്വീപ് അഞ്ഞെ് കിടക്കുകയായിരുന്നു. ദ്വീപിലേയ്ക്ക് രണ്ട് ഭാഗത്ത് നിന്നുമായി 1150 പേര്‍ക്കാണ് ഒരു ദിവസം  പ്രവേശനം നല്‍കുന്നത്. തുറക്കുന്നതിന് മുന്നോടിയായി പുതുതായി 2 ചങ്ങാടങ്ങളും വനം വകുപ്പ് സന്ദര്‍ശകര്‍ക്കായി നിര്‍മ്മിച്ചിരുന്നു.ദ്വീപ് തുറക്കുന്നതിന്റെ ഭാഗമായി റോഡുകള്‍ ടാര്‍ ചെയ്യുകയും മറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇടവേളക്ക് ശേഷം കുറുവ തുറന്നത് നിരവധി പേര്‍ക്കാണ് ആശ്വാസമാവുന്നത്. കുറുവ അടച്ചതോടെ തൊഴിലാളികളും പട്ടിണിയിലായിരുന്നു. 30 ഓളം ജീവനക്കാരാണ് ഇവിടെ ഗൈഡുകളായും മറ്റും ജോലി നോക്കുന്നത്.കൂടുതലും ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകളാണ്. കുറുവാ ദ്വീപിനെ ആശ്രയിച്ച് കച്ചവടവും മറ്റും ചെയ്തിരുന്നവര്‍ക്ക് ദ്വീപ് വീണ്ടും സജീവമാകുന്നതോടെ വരുമാനമാര്‍ഗമായി മാറും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show