മഹിളാ മോര്‍ച്ച ബത്തേരിയില്‍ മഹിളാ സംഗമം നടത്തി
ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മഹിളാ സംഗമം സംഘടിപ്പിച്ചു. സംഗമത്തിന്റെ ഉദ്ഘാടനം സിനിമാ താരം ദേവന് നിര്‍വഹിച്ചു. വയനാട്ടിലെ ആദിവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ബ്രിട്ടീഷ് ഭരണ കാലയളവില്‍ ജനങ്ങള്‍ക്ക് ലഭിച്ചിരുന്ന നീതി പോലും ഇടതു പക്ഷ സര്‍ക്കാരിന്റെ കാലയളവില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ദേവന് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വസന്തകുമാരി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ആമുഖ പ്രസംഗം നടത്തി. ചഉഅ സഥാനാര്‍ത്ഥി രസ ജാനു, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ലളിത വത്സന്, ബിജെപി ദേശീയ സമിതി അംഗം പി. സി. മോഹനന് മാസ്റ്റര്‍, മുതിര്‍ന്ന നേതാക്കളായ ്. മോഹനന്, രാധ സുരേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍