OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കല്യാണ പന്തലില്‍ നിന്ന് പരീക്ഷാ ഹാളിലേക്ക്..! തോല്‍ക്കില്ലെന്നുറപ്പിച്ച് തസ്ലീന 

  • S.Batheri
18 Mar 2021

പനമരം: പനമരം കാപ്പുഞ്ചാിലെ ഡബ്ല്യു.എം.ഒ ഐ.ജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മൂന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനി തസ്ലീന കല്യാണ പന്തലില്‍ നിന്നും പരീക്ഷാ ഹാളിലെത്തിയത് വിദ്യാര്‍ത്ഥികളിലും അദ്ധ്യാപകരിലും കൗതുകമുയര്‍ത്തി. ഈ മാസം പത്താം തിയതി നടക്കേണ്ടിയിരുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അഞ്ചാം സെമസ്റ്റര്‍ പരീക്ഷ  ആര്‍മി റിക്രൂട്ട്‌മെന്റ് നടക്കുന്നതിനാല്‍ പതിനെട്ടിലേക്ക് മാറ്റുകയായിരുന്നു.രണ്ട് മാസങ്ങള്‍ക്ക് മുമ്പെ നടക്കേണ്ടിയിരുന്ന തസ്ലീനയുടെ വിവാഹം വിവാഹ ദിനത്തിന്റെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് കാരണം മാറ്റിവെക്കുകയായിരുന്നു. മാറ്റി വെച്ച വിവാഹവും പരീക്ഷയും ഒരേ ദിവസമായിട്ടും ഉന്നത വിദ്യാഭ്യാസമെന്ന തസ്ലീനയുടെ സ്വപ്നത്തോടൊപ്പവും പരീക്ഷ എഴുതണമെന്ന ദൃഢനിശ്ചയത്തോടൊപ്പവും ചേര്‍ന്നു നില്‍ക്കാന്‍ വീട്ടുകാരും പുതുമണവാളനും തയ്യാറായതോടെ തസ്ലീനയും ഹാപ്പിയായി. 

വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ ശ്രദ്ധയും പ്രചോദനവും നല്‍കുന്ന ഡബ്ല്യു.എം.ഒ മാനേജ്‌മെന്റും അദ്ധ്യാപകരുമാണ് സ്വന്തം വിവാഹ ദിനത്തിലും പരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് തസ്ലീന അഭിപ്രായപ്പെട്ടു. നെല്ലിയമ്പം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ജീവനക്കാരനും സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) മുന്‍ വയനാട് ജില്ലാ പ്രസിഡണ്ടുമായ കീടക്കാടന്‍ കുഞ്ഞിമുഹമ്മദിന്റെയും കദീജയുടെയും മകളാണ്. സഹോദരന്‍: നബീല്‍. തരുവണ സ്വദേശി ഷൗക്കത്താണ് വരന്‍.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show