OPEN NEWSER

Thursday 18. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സീറ്റുവിഭജനം: എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

  • Keralam
28 Feb 2021

സീറ്റുവിഭജനത്തിനായുള്ള എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. സിപിഐഎംസിപിഐ ചര്‍ച്ചയായിരിക്കും ആദ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സിപിഐഎമ്മിന്റെ ജില്ലാകമ്മിറ്റി യോഗങ്ങളും നാളെ മുതല്‍ ആരംഭിക്കും. ബുധനാഴ്ച സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയും ചേരുന്നുണ്ട്.

പത്തുദിവസത്തിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയുന്ന വിധത്തില്‍ സീറ്റുവിഭജന, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ്. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സിപിഐഎം നേതാക്കളും കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഐ നേതാക്കളും കൂടിക്കാഴ്ച നടത്തും. എല്‍ഡിഎഫ് യോഗത്തിന്റെ തീയതി ഈ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനിക്കുക. കേരളാ കോണ്‍ഗ്രസ് എമ്മുമായും നാളെത്തന്നെ ചര്‍ച്ചയുണ്ടാകും. തുടര്‍ന്നു രണ്ടുദിവസത്തിനുള്ളില്‍ മറ്റുഘടകകക്ഷികളുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയാക്കും.

വെള്ളിയാഴ്ചയ്ക്കു മുന്‍പ് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഔദ്യോഗികമായി സീറ്റുവിഭജനം പൂര്‍ത്തിയാക്കാനാണ് ശ്രമം. ഓരോ മണ്ഡലത്തിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പാനല്‍ തയാറാക്കാനാണ് സിപിഐഎം ജില്ലാ കമ്മിറ്റികള്‍ നാളെ മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ ചേരുന്നത്. തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ക്കും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്കും സീറ്റ് നല്‍കേണ്ടെന്നാണ് സിപിഐഎം തീരുമാനം. ഇതുപാലിച്ചായിരിക്കും ജില്ലകളില്‍ നിന്നുള്ള സാധ്യതാപട്ടിക തയാറാക്കുക. എന്നാല്‍ വിജയസാധ്യത മുന്‍നിര്‍ത്തി ചിലര്‍ക്ക് ഇളവുണ്ടാകും.

 

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സമിതി ഈ പട്ടിക പരിശോധിച്ച് വേണ്ട ഭേദഗതികള്‍ നിര്‍ദേശിക്കും. മൂന്ന് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന കര്‍ശന നിലപാടാണ് സിപിഐക്കുള്ളത്. ഇതില്‍ ഇളവിന് സാധ്യത വിരളം. ബുധനാഴ്ച ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയക്ക് തുടക്കം കുറിക്കും. ജില്ലാ നിര്‍വാഹക സമിതിയുടെ നിര്‍ദേശം കൂടി പരിശോധിച്ച് സംസ്ഥാന കൗണ്‍സിലായിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുക. പ്രകടനപത്രിക തയാറാക്കാനുള്ള ഉപസമിതിയും അടുത്തദിവസങ്ങളില്‍ യോഗം ചേരുന്നുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ പ്രവര്‍ത്തന സജ്ജമായി
  • കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി പഞ്ചാരക്കൊല്ലി നിവാസികള്‍
  • മാനന്തവാടി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി
  • എംഡി എം എ യുമായി ഹോം സ്‌റ്റേ ഉടമ പിടിയില്‍
  • രാജവെമ്പാലയെ തോട്ടില്‍ നിന്നും പിടികൂടി
  • അന്ന് കൗതുകം; ഇന്ന് നൊമ്പരം ! പുല്‍പ്പള്ളി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു
  • പനമരംകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍
  • ചുരം ബൈപ്പാസ് റോഡ്;ജനകീയ സമരജാഥ ആരംഭിച്ചു
  • ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്
  • ഭാര്യയേയും, ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മര്‍ദനം;യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show