സെല്‍ഫി എടുക്കുന്നതിനിടയില്‍ കാല്‍ വഴുതി താഴ്ചയിലേക്ക് വീണ് മധ്യവയസ്‌കന് പരിക്കേറ്റു.
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ 13 ആം മൈല്‍ ബസ് വെയിറ്റിംഗ് ഷെഡിന്റെ പരിസരത്ത് നിന്നും സെല്‍ഫി എടുക്കുന്നതിനിടയില്‍ കാല്‍ വഴുതി താഴ്ചയിലേക്ക് വീണ് മധ്യവയസ്‌കന് പരിക്കേറ്റു. കോഴിക്കോട് ഏലത്തൂര്‍ സ്വദേശി നടുക്കണ്ടി യഹിയക്കാണ് പരിക്കേറ്റത്. ബാണാസുര സാഗര്‍ പദ്ധതി പ്രദേശത്തിന്റെ മനോഹര ദൃശ്യം പശ്ചാത്തലമാക്കി ഫോട്ടോകളും വീഡിയോയും പകര്‍ത്താന്‍ ധാരാളമാളുകള്‍ എത്തുന്ന ഒരിടമാണിത്. പദ്ധതി പ്രദേശത്തിന്റെ ഏറെ ഉയരത്തായി സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികില്‍ നിന്നാണ് ഏവരും ചിത്രങ്ങള്‍ പകര്‍ത്തുന്നത്. അശ്രദ്ധമൂലം പലപ്പോഴും അപകടങ്ങള്‍ സംഭവിക്കാറുമുണ്ട്. ഇന്നും അത്തരത്തില്‍ കാല്‍ വഴുതി താഴ്ചയില്‍ വീണ യഹിയയെ ഫയര്‍ഫോഴ്‌സ് എത്തിയാണ് സുരക്ഷിതമായി പുറത്തെടുത്തത്. നട്ടെല്ലിനോ മറ്റോ ക്ഷതമേറ്റിട്ടുണ്ടെങ്കില്‍ കൂടുതല്‍ അപകടസാധ്യത ഒഴിവാക്കാനായി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഇദ്ദേഹത്തെ സുരക്ഷിതമായി സ്ട്രച്ചറിലേക്ക് മാറ്റി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. നട്ടെല്ലിനും മറ്റ് പരിക്കേറ്റ ഇദ്ധേഹത്തെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
