OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ആകെ 6,47,378 വോട്ടര്‍മാര്‍

  • Kalpetta
10 Dec 2025

കല്‍പ്പറ്റ: 828 ബൂത്തുകളിലായി 6,47,378 വോട്ടര്‍മാരാണ് വയനാട് ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,13,048 പുരുഷ വോട്ടര്‍മാരും 3,34,321 സ്ത്രീ വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരും 20 പ്രവാസി വോട്ടര്‍മാരുമാണുള്ളത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ 450 വാര്‍ഡുകളിലേക്കും 59 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കും 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റികളിലെ 103 വാര്‍ഡകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3988 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
189 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ മുഴുവന്‍ സമയവും നിരീക്ഷിക്കും. ജില്ലയിലെ 47 പ്രദേശങ്ങളിലായി 64 പ്രശ്‌ന ബാധ്യതാ ബൂത്തുകളും കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പോലീസ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട പരാതികള്‍ 9497935224 എന്ന നമ്പറില്‍ അറിയിക്കാം. വോട്ടെടുപ്പ് പൂര്‍ത്തിയായാലും ഡിസംബര്‍ 18 വരെ മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തിലുണ്ടാവും. എല്ലാ വോട്ടര്‍മാരും വിലയേറിയ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു.

മുണ്ടക്കൈ  ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പോളിങ് ബൂത്തിലെത്താന്‍ പ്രത്യേക വാഹന സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

*രാവിലെ 11ന് ചൂരല്‍മല പോളിങ് കേന്ദ്രത്തിലേക്ക് പുറപ്പെടുന്ന ബസുകളുടെ വിവരങ്ങള്‍*
ബസ് നമ്പര്‍ 01   കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന്‍
ബസ് നമ്പര്‍ 02  കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ്
ബസ് നമ്പര്‍ 03  കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ്
ബസ് നമ്പര്‍ 04   വടുവന്‍ചാല്‍
ബസ് നമ്പര്‍ 05  വൈത്തിരി
ബസ് നമ്പര്‍ 06  മീനങ്ങാടി
ബസ് നമ്പര്‍ 07  മേപ്പാടി

*ഉച്ചയ്ക്ക് 2.30 ന് ചൂരല്‍മല പോളിങ് കേന്ദ്രത്തിലേക്ക് പുറപ്പെടുന്ന ബസുകളുടെ വിവരങ്ങള്‍*
ബസ് നമ്പര്‍ 01   കണിയാമ്പറ്റ
ബസ് നമ്പര്‍ 02  കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ്
ബസ് നമ്പര്‍ 03  കാപ്പംകൊല്ലി
ബസ് നമ്പര്‍ 04   തിനപുരം
ബസ് നമ്പര്‍ 05  മേപ്പാടി
ബസ് നമ്പര്‍ 06  നെടുമ്പാല അമ്പലം
ബസ് നമ്പര്‍ 07  കുന്നമ്പറ്റ

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show