ദുരന്തഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തും സമ്മതിദാനവകാശം ഉറപ്പാക്കാന്‍
മേപ്പാടി: ഉറ്റവര്‍ നഷ്്ടമായ ദുരന്ത ഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തുകയാണ്, ജനാധ്യപത്യ അവകാശം പൂര്‍ത്തീകരിക്കുന്നതിന്. മുണ്ടക്കൈചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ ചൂരല്‍മല മദ്‌റസ ഹാളിലെ 001 നമ്പര്‍ ബൂത്തിലാണ് സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ദുരന്തഭൂമിയിലേക്ക് വീണ്ടുമെത്തുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന അതിജീവിതര്‍ നാളെ (ഡിസംബര്‍ 11) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ചൂരല്‍മലയിലെത്തും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ സമ്മതിദായകര്‍ ചൂരല്‍മല സെന്റ് സെബ്യാസ്റ്റന്യന്‍ ചര്‍ച്ച് പാരിഷ് ഹാള്‍, ചൂരല്‍മല നൂറുല്‍ ഇസ്ലാം മദ്രസ, നീലിക്കാപ്പ് അഗതി മന്ദിരം എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തും. മദ്രസ ഹാളിലെ ബൂത്തില്‍ 1028 വോട്ടര്‍മാരും പാരിഷ് ഹാളില്‍ 1184 വോട്ടര്‍മാരുമാണുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തിലെത്താന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
