നസീര്‍ ആലക്കലിനെ നടുവിലിരുത്തി സിപിഎം നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനം രാഷ്ട്രീയ കോമാളിത്തരം: യുഡിഎഫ്; വയനാട്ടില്‍ യുഡിഎഫ് തരംഗമെന്ന് നേതാക്കള്‍
കല്‍പ്പറ്റ: വയനാട്ടില്‍ യു ഡി എഫ് തരംഗമുണ്ടാക്കുന്ന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് ഭരിച്ച ഒരിടത്തും അഴിമതിയുടെ പേരില്‍ സമരം പോലും നടത്തേണ്ടി വന്നിട്ടില്ല. എന്നാല്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തില്‍ കോടികളുടെ അഴിമതിയാണ് നടത്തിയത്. സി പി എം അധീനതയിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയില്‍ നടന്നതും കോടികളുടെ സാമ്പത്തികതട്ടിപ്പാണ്. നിക്ഷേപകരില്‍ നിന്നും പിരിച്ചെടുത്ത കോടികള്‍ തിരികെ നല്‍കാതെ വഞ്ചിച്ചിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ മുതല്‍ പഞ്ചായത്ത് തലം വരെ അഴിമതിയില്‍ മുങ്ങികുളിച്ചുനില്‍ക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരായ വിധിയെഴുത്ത് ഈ തെരഞ്ഞെടുപ്പിലുണ്ടാകും. മദ്യവും പണവുമൊഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന എല്‍ ഡി എഫ് ആരോപണം പരാജയഭീതിയല്‍ നിന്നും ഉടലെടുത്തതാണ്. തോല്‍വിയെ മറയ്ക്കാനുള്ള മുന്‍കൂര്‍ജാമ്യമാണിത്. എത്രയോ കാലമായി കോണ്‍ഗ്രസില്‍ നിന്നും മാറി നില്‍ക്കുന്ന നസീര്‍ ആലക്കലിനെ നടുവിലിരുത്തി സി പി എം നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനം രാഷ്ട്രീയ കോമാളിത്തരമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം എത്രയോ പേരാണ് യു ഡി എഫിലേക്ക് വന്നിട്ടുള്ളത്. തരം താണ രാഷ്ട്രീയമാണെന്ന തിരിച്ചറിവിലാണ് അവരെ നടുവിലിരുത്തി വാര്‍ത്താസമ്മേളം നടത്താതത്. സി പി എമ്മിന് സംഭവിച്ചത് രാഷ്ട്രീയമൂല്യച്യുതിയാണെന്നും നേതാക്കള്‍ പറഞ്ഞു.
നസീര്‍ ആലക്കലിനെ പാര്‍ട്ടിക്കെതിരായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ പുറത്താക്കിയതാണ്. മാത്രമല്ല, വീട് തരാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സി പി എം ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് പത്രസമ്മേളനത്തിന് പോയയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നസീര്‍ സി പി എമ്മിലേക്ക് ചേരാനുള്ള നീക്കമാണെന്നറിഞ്ഞതോടെ അവര്‍ പോലെയുള്ളവര്‍ ഇറങ്ങിപ്പോരികയായിരുന്നു. ഒരു വീഡിയോ മാത്രമല്ല, ഇനിയും പലരും സമാനമായ രീതിയില്‍ യാഥാര്‍ഥ്യം വിളിച്ചുപറയുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, നിയോജകമണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ ടി ഹംസ, കണ്‍വീനര്‍ പി പി ആലി, ബി സുരേഷ്ബാബു, ഭാസ്‌ക്കരന്‍ മേപ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
