ജില്ലയുടെ വികസനത്തിന് ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക: എല്‍ഡിഎഫ്
കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് ജില്ലാ പഞ്ചായത്ത് മുതല്‍ പഞ്ചായത്ത് വാര്‍ഡുവരെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു. ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കരുതലില്‍ മെഡിക്കല്‍ കോളേജ് മുതല്‍ തുരങ്കപാതവരെ എണ്ണിയാല്‍ തീരാത്ത ബൃഹദ് പദ്ധതികളിലൂടെ ഇടതുപക്ഷം ജില്ലയെ ഹൃദയത്തിലേറ്റി. കേന്ദ്രസര്‍ക്കാരിന്റെയും യുഡിഎഫിന്റെയും വഞ്ചനയെ മറികടന്ന് പുനരധിവാസത്തിന്റെ മഹാമാതൃകയായി കല്‍പ്പറ്റയില്‍ ട!ൗണ്‍ഷിപ്പ് ഒരുങ്ങുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത പുരോഗതിയാണുണ്ടായത്. സ്‌കൂളുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിസ്ഥാന സ!ൗകര്യങ്ങള്‍ക്കൊപ്പം അക്കാദമിക മികവും താരതമ്യങ്ങളില്ലാതെ പറന്നുയര്‍ന്നു. റോഡുകളും പാലങ്ങളും നാടിന്റെ മുഖഛായ മാറ്റി. പുത്തുമലയിലും ചൂരല്‍മലയിലും ഏറ്റുവാങ്ങേണ്ടിവന്ന ദുരന്തങ്ങളില്‍ പതറാതെയാണ് നാടിനെ മാറ്റിയെടുക്കുന്നത്. യുഡിഎഫ് ഭരിച്ച ജില്ലാ പഞ്ചായത്തും മറ്റു തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളോട് മുഖംതിരിഞ്ഞ് നിന്നതിലുള്ള പ്രതിഷേധം ഉയരണം. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന പ്രാദേശിക സര്‍ക്കാരുകളാണ് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ രൂപം കൊള്ളേണ്ടതെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
