OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് വിജയകരം

  • Kalpetta
11 Dec 2025

കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വയനാട് ജില്ലയിലെ 189 പോളിങ് ബൂത്തുകളില്‍ സജ്ജീകരിച്ച വെബ്കാസ്റ്റിങ് സംവിധാനം വിജയകരമായി. ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിച്ച് തിരക്ക് കൂടിയ ബൂത്തുകളില്‍ നിയോഗിച്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ബൂത്തുകളിലെ തിരക്ക് അറിയിക്കാന്‍ വെബ്കാസ്റ്റിങ് പ്രയോജനകരമായി. ചില ബൂത്തുകളിലെ വോട്ടിങ് മെഷീനുകള്‍ തകരാറിലായത് തത്സമയ ദൃശ്യങ്ങളിലൂടെ കണ്ടെത്തി പരിഹരിച്ചത് സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ സാധിച്ചു.

കല്‍പ്പറ്റ ബ്ലോക്കില്‍ 69 ബൂത്തുകളിലും പനമരത്ത് 32 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരിയില്‍ 25 ബൂത്തുകളും മാനന്തവാടിയില്‍ 63 ബൂത്തുകളിലുമാണ് വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയത്. 4ജി സി.സി.ടി.വി ക്യാമറകളിലൂടെ ലഭിച്ച ദൃശ്യങ്ങള്‍ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ തത്സമയം നിരീക്ഷിച്ചത്. ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍  ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിരുന്നു. വിവിധ വകുപ്പുകളില്‍ നിന്നായി 63 ഉദ്യോഗസ്ഥരാണ് വെബ്കാസ്റ്റിങ് സംവിധാനം നിയന്ത്രിച്ചത്. ബൂത്തുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ പോളിങ് പൂര്‍ത്തിയായ ശേഷം കണ്‍ട്രോള്‍ റൂമില്‍ തിരിച്ചെത്തിച്ച് കെല്‍ട്രോണിന് കൈമാറും


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
  • വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ;മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന് പരിക്ക്
  • വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി
  • എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
  • ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show