തിരഞ്ഞെടുപ്പ് മുന്നൊരുക്കം; കണ്‍വെന്‍ഷന്‍ നടത്തി.
പുല്‍പ്പള്ളി: കോണ്‍ഗ്രസ് (ഐ) മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മണ്ഡലം, ബൂത്ത് ഭാരവാഹികള്‍ക്കായി ഏകദിന കണ്‍വെന്‍ഷന്‍ നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം കുഞ്ഞ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ജോസഫ് പെരുവേലില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കെ.എല്‍ പൗലോസ്, പി.എം സുധാകരന്‍, കെ.ഇ വിനയന്‍, എന്‍.യു ഉലഹന്നാന്‍ എന്നിവര്‍ സംസാരിച്ചു.വിവിധ വിഷയങ്ങളില്‍ ക്ലാസും നടന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍