നാടന്‍ ചാരായവും, വാഷും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയില്‍.
നിരവില്‍പ്പുഴ:നിരവില്‍പ്പുഴ പാതിരിമന്ദം കോളനിയിലെ വീട്ടില്‍ നിന്നും നാടന്‍ ചാരായവും വാഷും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയില്‍.പാതിരിമന്ദം കോളനിയിലെ ചന്ദ്രന് (44) നെയാണ് തൊണ്ടര്‍നാട് എസ്.ഐ. ധനഞ്ചയദാസും സംഘവും അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ അര ലിറ്റര്‍ നാടന്‍ ചാരായവും 10 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എ.എസ്.ഐ അഷ്റഫ്, സി.പി.ഒ മാരായ ജില്‍ജിത്ത്, ടോണി മാത്യു, റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍