ബഫര്‍ സോണ്‍ സീറോ പോയന്റില്‍ നിര്‍ണ്ണയിക്കണം : സ്വതന്ത്ര കര്‍ഷക സംഘം
ബത്തേരി: വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളുടെ ബഫര്‍ സോണ്‍ സീറോ പോയിന്റില്‍ നിര്‍ണ്ണയിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെയും നിയോജക മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പെടുത്തി പരിസ്ഥിതിലോല മേഖല പ്രഖ്യാപിച്ചത് വയനാട് പോലുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. വയനാട്, മലബാര്‍, ആറളം വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെ പരിസ്ഥിതി ലോല മേഖല ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി സര്‍ക്കാര്‍ തെറ്റുതിരുത്തി പുനര്‍ നിര്‍ണ്ണയിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് വി. അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിലോല മേഖല നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ബഹുജന സമരങ്ങളുമായി യോജിക്കാവുന്നവരു മായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു. എം. അന്ത്രു ഹാജി, ടി.പി. അഹമദ് കോയ, ബാവ ഹാജി ചീരാല്‍, കല്ലിടുമ്പന്‍ ഹംസ ഹാജി, ഉസ്മാന്‍ മേമന, കെ. ഖാലിദ്, പി.കെ.മൊയ്തീന്‍ കുട്ടി, പി. സി. കുഞ്ഞി മുഹമ്മദ്, എ.പി.അബ്ദുല്‍ ഗഫൂര്‍, കെ.എം. അസൈനാര്‍, ഇബ്രാഹിം തൈ തൊടി പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ് ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു മണ്ഡലം സെക്രട്ടറി ടി.പി. ലത്തീഫ് സ്വാഗതവും ജില്ലാ സെക്രട്ടറി സി.മുഹമ്മദ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍