OPEN NEWSER

Thursday 20. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കരട് വിജ്ഞാപനം വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ.എസ്.യു

  • S.Batheri
09 Feb 2021

ബത്തേരി :വയനാട് ജില്ലയുടെ വിവിധ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പരിസ്ഥിതി ദുര്‍ബല പ്രദേശപരിധിയില്‍ ഉള്‍പെടുത്താനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കെ.എസ് .യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം ബത്തേരി സ്വതന്ത്ര മൈതാനിയില്‍ സംഘടിപ്പിച്ചു. വയനാടിന്റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കുന്ന കരിനിയമങ്ങള്‍ ഒരു രീതിയിലും അംഗീകരിക്കില്ലെന്നും തുടര്‍ സമരങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് മാസ്സ് മെയില്‍ ക്യാമ്പയിന്‍ നടത്തണമെന്നും ഉപവാസ സമരം ഉത്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. കെ എസ് യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി ഡി പി രാജശേഖരന്‍ മുഖ്യപ്രഭാക്ഷണം നടത്തി ,ഷബീര്‍ അഹമ്മദ്, കുന്നത്ത് അഷറഫ്,അരിഫ് സി കെ ,അഫ്‌സല്‍ ചീരാല്‍, നിസ്സി അഹമ്മദ് ,അനുമോദ് കുമാര്‍, നിഖില്‍ തോമസ് അമല്‍ പങ്കജാക്ഷന്‍ ഷൈജിത്ത് സി എം, ഗൗതം ഗോഗുല്‍ദാസ് ,ശ്രീഹരി തൊവരിമല ,ഹര്‍ഷല്‍ കെ ,സോണിയ ,അമല്‍ ബാബു എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും
  • വയനാട് ജില്ലയില്‍ 23 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി
  • വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാകും.
  • വീടുപണിക്ക് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍; വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ പഴുതടച്ച സുരക്ഷ
  • പോക്‌സോ കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍
  • സ്‌കൂട്ടര്‍ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം
  • ക്ഷീരമേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതി മീനങ്ങാടി ക്ഷീര സഹകരണസംഘത്തിന് !
  • മുത്തങ്ങയില്‍ എംഡിഎംഎ പിടികൂടിയ സംഭവം ; ഒരാള്‍ കൂടി അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show