പുല്‍പ്പള്ളി എസ്.ഐ ക്ക് യാത്രയയപ്പ് നല്കി.
പുല്‍പ്പള്ളി: പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ നിന്നും സ്ഥലം മാറി പോകുന്ന എസ്.ഐ അജീഷിന് വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. പ്രളയകാലത്തും കോവിഡ് കാലയളവിലും നിസ്തുല സേവനം കാഴ്ചവെക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃക പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത അജീഷിന്റെ സ്ഥലം മാറ്റം പുല്‍പ്പള്ളി ജനതയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്ന് സിറ്റി ക്ലബ് പ്രസ്താവിച്ചു. യാത്രയയപ്പ് ചടങ്ങ് വയനാട് സ്പൈസസ് സൊസൈറ്റി ചെയര്മാന് മാത്യു ഉണ്ണിപ്പള്ളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.ഡി ബാബു അധ്യക്ഷത വഹിച്ചു. ബെന്നി മാത്യു ,പി.എ ഡീവന്‍സ്, എം.വി ബാബു, പി.വി സുരേഷ്, സന്തോഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍