OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നീലഗിരി കോളേജില്‍ ഇത്തവണയും മൂന്നു റാങ്കുകള്‍ 

  • S.Batheri
29 Jan 2021

ബത്തേരി: ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ താളൂരിലെ നീലഗിരി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലേക്ക് മൂന്നു റാങ്കുകള്‍. ഹെപ്‌സിബ ജോണ്‍സണ്‍ എം.കോം (സി.എ) ല്‍ അഞ്ചാം റാങ്കും, വിഷ്ണുജ.വി ബി.എ  ഇംഗ്ലീഷില്‍ ആറാം റാങ്കും, സന്ധ്യമോള്‍ ബി.കോം (സി.എ) ല്‍ പത്താം റാങ്കും കരസ്ഥമാക്കി. കഴിഞ്ഞ തവണകളില്‍ നേടിയ മൂന്നു റാങ്കുകള്‍ക്കൊപ്പം ഇത്തവണയും മൂന്നു റാങ്കുകള്‍ കരസ്ഥമാക്കിയതിലൂടെ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കൂടുതല്‍ റാങ്കുകള്‍ നേടുന്ന കോളേജുകളില്‍ നീലഗിരി കോളേജ് ഇടം നേടി. നിര്‍ധന കുടുംബങ്ങളിലെ അംഗങ്ങളായ മൂവരും പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് ഉന്നത വിജയം നേടിയത്. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് കോളേജ് മാനേജ്മന്റ് ഏര്‍പ്പെടുത്തിയ  മെറിറ്റ് സ്‌കോളര്‍ഷിപ്പിലൂടെയാണ് സന്ധ്യമോള്‍, ഹെപ്‌സിബ ജോണ്‍സണ്‍ എന്നിവര്‍ പഠനം തുടരുന്നത്. എം കോം റാങ്ക് ജേതാവ് ഹെപ്‌സിബ ഡിഗ്രീ തലത്തിലും റാങ്ക് നേടിയിരുന്നു. അടുത്ത ദിവസം കോളേജില്‍ നടക്കുന്ന ചടങ്ങില്‍ റാങ്ക് ജേതാക്കളെ ആദരിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ റാഷിദ് ഗസാലി അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show