വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി
അമ്പലവയല്‍: അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. വിവിധ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, വിദഗ്ധരും അടങ്ങുന്ന വര്‍ക്കിംഗ് ഗ്രൂപ്പിന് രൂപം നല്കി. തുടര്‍ന്ന് പ്രത്യേകമായി നടന്ന ഗ്രൂപ്പ് യോഗങ്ങളില്‍ വാര്‍ഷിക പദ്ധതിയെ സംബന്ധിച്ച് ഉരിത്തിരിഞ്ഞ് വന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീര്‍ അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് ഹഫ്സത്ത് സി കെ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസ്സി ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍മാരായ സെനു, എ ആര് മോഹനന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ജയസുധ വിശദീകരണം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍