OPEN NEWSER

Tuesday 13. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 രോഗികള്‍ക്ക് കൈത്താങ്ങായി മരുന്നുകള്‍ എത്തിച്ച് നല്‍കി ഡിവൈഎഫ്‌ഐ.

  • Ariyippukal
05 Apr 2020

 

കല്‍പ്പറ്റ:ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ അവശ്യമരുന്നുകള്‍ എത്തിച്ചു നല്‍കി ഡി.വൈ.എഫ്.ഐ. കോഴിക്കോടു നിന്നും ലഭിക്കേണ്ട അവശ്യമരുന്നുകളാണ് ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എത്തിച്ച് നല്‍കിയത്.  പതിവായി കോഴിക്കോട് നിന്നും മരുന്ന് വാങ്ങേണ്ടിയിരുന്ന സാധാരണക്കാരായ രോഗികള്‍ക്ക്   ലോക്ഡൗണ്‍  പ്രഖ്യാപിച്ച സാഹചര്യത്തില്‍  കോഴിക്കോട് പോയി മരുന്നു വാങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയിലെ വിവിധ പ്രദേശത്തുള്ള  നിരവധി രോഗികള്‍ക്ക് ഡി.വൈ.എഫ്.ഐ മരുന്നുകള്‍ എത്തിച്ച് നല്‍കിയത്.കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോഴിക്കോടു നിന്നും വയനാട്ടിലേയ്ക്കുള്ള പൊതുഗതാഗതം  പൂര്‍ണ്ണമായി നിര്‍ത്തി വച്ചതിനാലാണ്  അവശ്യമരുന്നുകള്‍ ലഭിക്കാത്ത സാഹചര്യം  വയനാട്ടുകാര്‍ക്കുണ്ടായത്. ഈ സാഹചര്യത്തിലാണ് അവശ്യ മരുന്നുകള്‍ എത്തിച്ചു നല്‍കുക എന്ന ഉത്തരവാദിത്വം ഡിവൈഎഫ്‌ഐ ഏറ്റെടുത്തത്. അനവധി തവണകളിലായി അഞ്ഞൂറോളം പേര്‍ക്ക് ഇതിനകം മരുന്ന് എത്തിച്ച് നല്‍കി കഴിഞ്ഞു. ബ്ലോക്ക് സെക്രട്ടറിമാരുടെ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നമ്പര്‍ പ്രസിദ്ധപ്പെടുത്തി ഹെല്‍പ്പ്‌ലൈനിലൂടെയും പ്രദേശികപ്രവര്‍ത്തകര്‍ മുഖാന്തരം മരുന്ന് കോഴിക്കോട് നിന്നും ലഭ്യമാക്കാന്‍ പ്രയാസപ്പെടുന്നവരെ കണ്ടത്തിയുമാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. കോഴിക്കോട് നിന്നും മരുന്ന് വാങ്ങി വീടുകളില്‍ എത്തിച്ച് നല്‍കുന്ന പ്രവര്‍ത്തനമാണ് ഡിവൈഎഫ്‌ഐ ഏറ്റെടുത്തത്. ഡിവൈഎഫ്‌ഐയുടെ ഈ ഹെല്‍പ്പ്‌ലൈനിലേക്ക് നിരവധിയാളുകളാണ് വിളിക്കുന്നത്. ഒട്ടനവധിയാളുകള്‍ക്ക് ഡിവൈഎഫ്‌ഐയുടെ ഈ ഇടപെടല്‍ ഉപകാരപ്രദമായി കഴിഞ്ഞു. ഈ പ്രവര്‍ത്തനം ഇനിയും തുടരുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്; കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
  • പി.എം. സൂര്യഘര്‍ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്
  • ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show