OPEN NEWSER

Wednesday 11. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കിലോമീറ്ററുകള്‍ നീണ്ട അന്വേഷണം; 26ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്; വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച അന്വേഷണത്തിനൊടുവില്‍ സേലത്തിന് സമീപത്തുനിന്ന് വാഹനം

  • Mananthavadi
11 Nov 2026

തിരുനെല്ലി: ലീസിനെടുത്ത ടിപ്പര്‍ ലോറി ഉടമയറിയാതെ കൈമാറ്റം ചെയ്ത സംഭവത്തില്‍ ഏകദേശം 2500 കിലോമീറ്ററോളം വ്യാപിച്ച അന്വേഷണത്തിനൊടുവില്‍ വാഹനം കണ്ടെത്തി തിരുനെല്ലി പോലീസ്. 26 ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വാഹനം കേരളത്തിന് പുറത്തേക്ക് കടന്ന സാഹചര്യത്തില്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. വാഹനത്തിന്റെ സഞ്ചാരപാത കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍, ബാങ്ക് അക്കൗണ്ട് ഇടപാടുകള്‍, ടോള്‍ ബൂത്തുകളിലെ വിവരങ്ങള്‍ എന്നിവ പോലീസ് പരിശോധിച്ചു. നിരവധി പേരില്‍നിന്ന് വിവരങ്ങളും ശേഖരിച്ചു. തിരുനെല്ലി സി.ഐ, എസ്.ഐ എന്നിവരുടെ നിര്‍ദേശപ്രകാരം സി.പി.ഒമാരായ എം.ആര്‍. ജിതിന്‍, ഇ.ജി. വിനായക് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.

തമിഴ്‌നാട്ടിലെ സേലത്തുനിന്ന് ഏകദേശം 80 കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയുള്ള ഓമല്ലൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. വാഹനം പൊളിച്ചുവില്‍ക്കാനുള്ള സാധ്യത നിലനിന്നിരുന്ന സാഹചര്യത്തില്‍ സമയബന്ധിതമായ അന്വേഷണത്തിലൂടെയാണ് വാഹനം വീണ്ടെടുക്കാനായത്. രാപ്പകല്‍ ഭേദമില്ലാതെ ദിവസങ്ങളോളം സി.പി.ഒമാരായ.ആര്‍. ജിതിന്‍, ഇ.ജി. വിനായക് എന്നിവര്‍ ചേര്‍ന്ന് നടത്തിയ കഠിനാധ്വാനമാണ് ലോറി ലഭിക്കാന്‍ കാരണമായതെന്ന് വാഹന ഉടമ അനൂപ് പറഞ്ഞു.

തൃശിലേരി സ്വദേശിയായ വാഹന ഉടമയുടെ പരാതിയില്‍ 2026 ഓഗസ്റ്റിലാണ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉടമയില്‍നിന്ന് ലീസിനെടുത്ത ടിപ്പര്‍ ലോറി കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് ജി.പി.എസ് സംവിധാനം കട്ട് ആക്കി  പലരിലൂടെ കൈമാറ്റം ചെയ്യുകയായിരുന്നു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കിലോമീറ്ററുകള്‍ നീണ്ട അന്വേഷണം; 26ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്; വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച അന്വേഷണത്തിനൊടുവില്‍ സേലത്തിന് സമീപത്തുനിന്ന് വാഹനം
  • വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍
  • അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തു
  • ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു; നിരക്ക് വര്‍ധനയ്ക്ക് മന്ത്രിയുടെ തത്വത്തിലുള്ള അംഗീകാരം; ജനുവരി ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുത്തുമെന്ന് ഉറപ്പ്
  • വന്യജീവി സാന്നിധ്യമുള്ള മേഖലകളില്‍ ഇനി വെളിച്ചം; സൗരവിളക്കുകളുമായി വനംവകുപ്പ്; 15ഓളം സൗരോര്‍ജ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു; വന്യജീവി ആക്രമണ സാധ്യത കുറയ്ക്കാന്‍ നടപടി
  • വീട്ടില്‍ സൂക്ഷിച്ചിരുന്ന നിരോധിത ഹാന്‍സ് ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ക്കെതിരെ കേസ്
  • പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടില്‍ ഇന്നെത്തും: നാളെ മുതല്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും
  • മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന
  • ദുരന്ത പ്രതിരോധത്തിലൂന്നിയ ആസൂത്രിത വികസനം വയനാട് ജില്ലയ്ക്ക് അനിവാര്യം: ചന്ദ്രിക കൃഷ്ണന്‍.
  • മതത്തിന്റെ അതിരുകള്‍ക്കപ്പുറം മാതൃസ്‌നേഹം; കല്യാണി അമ്മയ്ക്ക് അന്ത്യകര്‍മം ചെയ്ത് റസാക്കും സുലൈമാനും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show