മാനന്തവാടി:മാനന്തവാടി മൈസൂര്‍ റോഡില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം. മാനന്തവാടി ഭാഗത്ത് നിന്നും ഒണ്ടയങ്ങാടിയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലും, ഓട്ടോയിലും തട്ടിയ ശേഷം റോഡരികിലെ മതിലിലിടിച്ച് നില്‍ക്കുകയായിരുന്നു. ഒണ്ടയങ്ങാടി സ്വദേശി ബേബിയുടെ കാറാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍