OPEN NEWSER

Wednesday 15. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡെങ്കിപ്പനി പടരാതിരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

  • Kalpetta
19 Jun 2019

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രോഗവ്യാപനം തടയുന്നതിനായി കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.പനി വന്നാല്‍ ഡോക്ടറെ കാണിച്ച് ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ല.

കൊതുക് നശീകരണത്തിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം

• ടെറസ്,  സണ്‍ഷൈഡ്,  മഴവെള്ള പാത്തി എന്നിവിടങ്ങളില്‍ വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധിക്കണം. 

• വീടിന്റെ പരിസരത്ത് ചിരട്ട, പൊട്ടിയ പാത്രം, മുട്ടത്തോട് എന്നിവയില്‍ വെള്ളം കെട്ടി കിടക്കാതെ സൂക്ഷിക്കണം. 

• വീടിനുള്ളില്‍ പാത്രങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ വെള്ളം സൂക്ഷിക്കാതിരിക്കുക. 

• ഫ്രിഡ്ജിന് പുറകിലെ ട്രെയിലെ വെള്ളം ആഴ്ചയിലൊരിക്കലെങ്കിലും ഒഴിവാക്കുക. 

• വീടിനുള്ളില്‍ അലങ്കാര ചെടിയുടെ അടിയിലെ പാത്രത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.

• ഉപയോഗിക്കാത്ത കക്കൂസ് ഉണ്ടെങ്കില്‍ ആഴ്ചയിലൊരിക്കലെങ്കിലും   ഫ്‌ലഷ്  ചെയ്ത് വൃത്തിയാക്കുക.

• വീടിനുള്ളില്‍ തുണികള്‍ ഉപയോഗിക്കാതെ സ്ഥിരമായി തൂക്കി ഇടാതിരിക്കുക.

• തോട്ടങ്ങളിലെ പാളകള്‍ വെള്ളം കെട്ടിക്കിടക്കാത്ത വിധം കയറുകള്‍ കെട്ടി അതില്‍ തൂക്കിയിടുക.

• റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ വെള്ളം കെട്ടിക്കിടക്കാത്ത വിധം കമിഴ്ത്തി വയ്ക്കുക.

• ഉണങ്ങിയ കൊക്കോ കായകള്‍ മരത്തില്‍ നിന്നും വേര്‍പെടുത്തി വെള്ളം കെട്ടിക്കിടക്കാത്ത വിധം നശിപ്പിക്കുക. 

• മരപ്പൊത്തുകളില്‍ വെളളം കെട്ടിക്കിടക്കാത്ത വിധം മണ്ണുപയോഗിച്ച് പൊത്ത് അടക്കുക 

• വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ചകളിലും മറ്റു പൊതു സ്ഥാപനങ്ങളില്‍ ശനിയാഴ്ചകളിലും വീടുകളിലും പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളിലും ആഴ്ചയിലൊരിക്കല്‍ഡ്രൈഡേ ആചരിക്കുക.

 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍, (ആരോഗ്യം) വയനാട്

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയിലെ ക്വാറികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • വാഹനം തട്ടിയതായി സംശയം: സൈക്കിള്‍ യാത്രികനായ പന്ത്രണ്ട്കാരന്‍ മരിച്ചു
  • സ്‌കൂട്ടര്‍ മോഷണം ; യുവാവ് പിടിയില്‍
  • വയനാട് കാഞ്ഞിരത്തിനാല്‍ ഭൂസമരം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ കുടുംബം
  • കാട്ടാനയ്ക്ക് മുന്നില്‍ നിന്ന് മാധ്യമപ്രവര്‍ത്തകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രദേശത്ത് ആനശല്യം രൂക്ഷം
  • ദ്വാരകയില്‍ പരസ്യ മദ്യപാനവും നഗ്‌നനതാ പ്രദര്‍ശനവും: വിദ്യാര്‍ത്ഥികളും വ്യാപാരികളും ദുരിതത്തില്‍
  • കുടുംബശ്രീ ലോകോത്തര വിപണികള്‍ക്കൊപ്പം അഭിവൃദ്ധിപ്പെട്ടു: മന്ത്രി കെ.എം ഷാജി
  • കെഎസ്ആര്‍ടിസിയിലെ 'ഫ്രീ' യാത്ര; തേങ്ങയും വെളിച്ചെണ്ണയും വാങ്ങാന്‍ വയനാട്ടില്‍ നിന്നും കുറ്റിയാടിയിലേക്ക് വണ്ടി കയറി വീട്ടമ്മമാര്‍!
  • സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല
  • കടമാന്‍തോട് പദ്ധതി യാഥാര്‍ത്ഥ്യമാക്കണം: കര്‍ഷകസംഘം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show