OPEN NEWSER

Saturday 19. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡ്രൈവറുടെ മനോധൈര്യം ജീവന്‍തിരികെ കിട്ടിയ ആശ്വാസത്തില്‍ യാത്രികര്‍ ;പാല്‍ചുരത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി  ബസ് ഭിത്തിയിലിടിപ്പിച്ച് നിര്‍ത്തി

  • Mananthavadi
28 Feb 2019

മാനന്തവാടിയില്‍ നിന്നും രാവിലെ എട്ടരയ്ക്ക് തലശ്ശേരിക്ക് പോകുകയായിരുന്ന തലശ്ശേരി ഡിപ്പോയിലെ ആര്‍.എന്‍.സി 643 നമ്പര്‍ ബസ്സിന്റെ ബ്രേക്കാണ് പാല്‍ച്ചുരം വളവില്‍വെച്ച് നഷ്ടപ്പെട്ടത്. തുടര്‍ന്ന് ബസ് ഡ്രൈവര്‍ കൂത്തുപറമ്പ് പാച്ചിപൊയ്ക സ്വദേശി വി.വി ഷമില്‍ തന്റെ മനസാന്നിധ്യം കൈവിടാതെ ബ്രേക്ക് നഷ്ടപ്പെട്ട ബസ് സുരക്ഷിതമായി റോഡരികിലെ മണ്‍തിട്ടയിലിടിപ്പിച്ച് നിര്‍ത്തുകയായിരുന്നു. കുത്തനെയുള്ള ഇറക്കത്തില്‍ കൊടിയവളവായിട്ടുപോലും ഒരുപരുക്കു പോലും കൂടാതെ അമ്പതോളം യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ചതിന്റെ ആശ്വാസത്തിലാണ് ഷമിലിപ്പോള്‍. 

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കൊടിയവളവില്‍ കുത്തനെയുള്ള ഇറക്കത്തില്‍ വച്ച് ബസ്സിന്റെ ബ്രേക്ക് ചവിട്ടിയപ്പോള്‍ കിട്ടിയില്ലെന്നും തുടര്‍ന്ന് ഹാന്‍ഡ് ബ്രേക്കിട്ടപ്പോഴും ബസ്സ് നില്‍ക്കാതെ മുമ്പോട്ട് തന്നെ പോകുകയായിരുന്നൂവെന്നും ഷമില്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. ഒരുനിമിഷത്തെ ശങ്കപോലും വലിയോരു അപകടത്തിന് കാരണമായേക്കാമെന്ന സ്ഥിതിവിശേഷമായതിനാല്‍ കൂടുതലൊന്നും ആലോചിക്കാതെ ബസ് നിയന്ത്രിച്ചുകൊണ്ട് മെല്ലെ മെല്ലെ ഗീയര്‍ ഡൗണ്‍ ചെയ്യാനാണ് താന്‍ ശ്രമിച്ചതെന്ന് ഷമില്‍ പറഞ്ഞു. കൊടിയവളവും കുത്തനെയുള്ള ഇറക്കവുമായതിനാല്‍ ബസ്സിന്റെ വേഗത കാര്യമായി കുറയുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് റോഡരികിലെ മണിതിട്ടയിലേക്ക് ബസ് ഇടിച്ച് നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബസ്സ് നിന്നതിന് ശേഷമാണ് യാത്രക്കാര്‍ ബ്രേക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്. യാത്രക്കിടയില്‍ ബസ്സിന്റെ പിന്‍വശത്ത് നിന്നും വലിയൊരു ശബ്ദം തങ്ങള്‍ കേട്ടിരുന്നതായും എന്നാല്‍ ബ്രേക്ക് നഷ്ടപ്പെട്ടവിവരം ബസ്സി ഇടിച്ചുനിര്‍ത്തിയ ശേഷമാണ് അറിഞ്ഞതെന്നും യാത്രക്കാര്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. എന്തുതന്നെയായാലും ബ്രേക്ക് നഷ്ടപ്പെട്ട ബസ്സില്‍ നിന്നും പരുക്കൊന്നും കൂടാതെ തങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ച െ്രെഡവര്‍ ഷമിലിന് നന്ദിപറയുകയാണ് യാത്രക്കാര്‍. ഏതാനും മാസങ്ങള്‍ മുമ്പും സമാന സംഭവം പാല്‍ചുരത്തില്‍ സംഭവിച്ചിരുന്നു. കാര്യക്ഷമതയുള്ള ബസ്സുകള്‍ മാത്രം ഇത്തരം അപകടം നിറഞ്ഞ റൂട്ടിലൂടെ സര്‍വ്വീസ് നടത്തണമെന്നുള്ള കാര്യം കെഎസ്ആര്‍ടിസി അധികൃതര്‍ ശ്രദ്ധിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിരയാക്കിയ സംഭവം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണം
  • കടമാന്‍തോട് പദ്ധതി; അനുകൂലിച്ചും എതിര്‍ത്തും ജനം.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show