OPEN NEWSER

Monday 29. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമം: രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

  • S.Batheri
24 Aug 2018

പനമരം വില്ലേജ് ഓഫീസിലെ സ്‌പെഷല്‍ വില്ലേജ് ഓഫീസറായ  എം.പി ദിനേശന്‍, വില്ലേജ് അസിസ്റ്റന്റ് സിനീഷ് തോമസ്  എന്നിവരെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി തഹസില്‍ദാരുടെ പരാതി പ്രകാരമാണ് അറസ്റ്റ്.ഇന്ന് പുലര്‍ച്ചെ  കാറുകളില്‍  സാധനങ്ങള്‍ കടത്താന്‍ ശ്രമിക്കവെ അന്തേവാസികള്‍ തടഞ്ഞ് തഹസീല്‍ദാറെ വിളിക്കുകയായിരുന്നു. ക്യാമ്പിലേക്ക് കൊണ്ടുവന്ന  സ്ത്രീകളുടെ അടിവസ്ത്രങ്ങളടക്കം കടത്തിക്കൊണ്ട് പോകാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥര്‍ പിടിയിലായത്. ഇരുവര്‍ക്കുമെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മോഷണം നടത്തുന്നതിനെതിരെയുള്ള 351 ആം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഏഴ് വര്‍ഷം തടവും , ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.  

ഇന്നലെ രാത്രി ഇരുവരുടേയും കാറുകളില്‍ സാധനങ്ങള്‍ കയറ്റി വെക്കുന്നത് ക്യാമ്പ് അന്തേവാസികള്‍ കണ്ടിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെയോടെ കാറുമെടുത്ത് പോകാന്‍ നേരം അന്തേവാസികള്‍ ഇവരെ തടഞ്ഞു. എന്നാല്‍ വേറെ സ്ഥലങ്ങളില്‍ വിതരണത്തിനായി കൊണ്ടു പോകുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥരെ തടഞ്ഞ  അന്തേവാസികള്‍ തഹസില്‍ദാരെ വിവരമറിയിക്കുകയായിരുന്നു. 

പിന്നീട് തഹസില്‍ദാരുടെ പരാതി പ്രകാരം പനമരം പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരുടേയും അറസ്റ്റ് മൂലം അഹോരാത്രം കഷ്ടപ്പെടുന്ന ജില്ലയിലെ മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പൊതു സമൂഹത്തിന് മുന്നില്‍ തലകുനിക്കേണ്ട  അവസ്ഥയാണുള്ളത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദുരന്തബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണം ഇന്ന് ആരംഭിക്കുമെന്ന എംഎല്‍എ ടി.സിദ്ദിഖിന്റെ പ്രസ്താവന: നാട്ടുകാരെ പച്ചയ്ക്ക് പറ്റിച്ചതായി കെ റഫീഖ്
  • സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷന്‍
  • വയനാട് ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണന്‍ നയിക്കും
  • കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട: സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി; പുതുവത്സരത്തോടനുബന്ധിച്ച് പരിശോധന ശക്തം
  • വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്: ഖമര്‍ലൈല പ്രസിഡണ്ട്
  • അഞ്ജു ബാലന്‍ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു.
  • മൂപ്പൈനാട് പൂതാടി പഞ്ചായത്തുകളില്‍ ആന്റി ക്ലൈമാക്‌സ്
  • എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍.
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
  • പണിയ വിഭാഗത്തിലെ ആദ്യ നഗരസഭാ പിതാവ്; ഇനി വിശ്വനാഥന്റെ കല്‍പ്പറ്റ !
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show