OPEN NEWSER

Thursday 06. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് പ്രളയബാധിത പ്രദേശ ശുചീകരണം ആഗസ്റ്റ് 30 ന് :  ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍

  • Kalpetta
22 Aug 2018

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പ്രളയ ബാധിത പ്രദേശങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ആഗസ്റ്റ് 30 ന് അവസാനഘട്ട ശുചീകരണംനടത്തുമെന്ന് ജില്ലാ കളകടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അടസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിനും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ഏറ്റെടുക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍.

വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകള്‍ വാസയോഗ്യമാണോ വൈദ്യുതികരണം സുരക്ഷതമാണോയെന്നും പഞ്ചായത്ത് കോ-ഓര്‍ഡിനേഷന്‍ സമിതി പരിശോധിക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാരം എന്നിവ നഷ്ടപ്പെട്ടവരുടെ രേഖകള്‍ വീണ്ടെടുക്കുന്നതിന് ജില്ലയില്‍ ഉടന്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അവ ലഭ്യമാക്കും. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌ക്കരിക്കുന്നതിനുള്ള നടപടി ആരംഭിക്കും. ആരോഗ്യം, ശുചിത്വം, സാനിട്ടേഷന്‍ എന്നിവ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഗണ്‍ ബൂട്ട്, കൈയ്യുറ, മാസ്‌ക് എന്നിവ ലഭ്യമാക്കും. ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കെല്ലാം രോഗപ്രതിരോധ മരുന്ന് നല്‍കും. ക്യാമ്പുകളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിത്യോപയോഗസാധനങ്ങളുടേയും  ശുചീകരണ സാമഗ്രികളുടേയും കിറ്റുകള്‍ നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി, മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ പി.വി.പ്രവീജ്, ടി.എല്‍. സാബു, എഡിഎം കെ. അജീഷ്, സബ് കളകടര്‍ എന്‍.എസ്.കെ. ഉമേഷ,് ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ.പി.മേഴ്‌സി, കെ. ജയപ്രകാശന്‍, എ. മാര്‍ക്കോസ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍ തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ പ്രസിഡന്റുമാര്‍ വിവിധ സന്നദ്ധ സംഘടന പ്രതിനിധികള്‍ മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ താല്‍പ്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സലൃമഹമൃലരൌല.ശി എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം. സംഘടനകളുടെ സേവനങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും ംലളീൃംമ്യമിമറ@ഴാമശഹ.രീാ ഇ-മെയില്‍ വിലാസത്തിലും അറിയിക്കാം. ഫോണ്‍-04936206265, 206267

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാന്‍;വൈത്തിരി മിനി സ്‌റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്തു
  • റോഡരികിലെ സൂചന ബോര്‍ഡ് തട്ടി യാത്രികന് ഗുരുതര പരിക്കേറ്റ സംഭവം: അപകടകരമായി ബസ്സോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; ഇയാളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി
  • വയനാട് ജില്ലാ വികസന സെമിനാര്‍ നടത്തി
  • കായിക വകുപ്പില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്!ദുറഹിമാന്‍;പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി സ്‌റ്റേഡിയത്തിന് തറക്കല്ലിട്ടു
  • കഞ്ചാവ് മിഠായികളും ഹാന്‍സുമായി രാജസ്ഥാന്‍ സ്വദേശിയായ യുവാവ് പിടിയില്‍
  • കടമാന്‍തോട് പദ്ധതി; ആശങ്ക പരിഹരിക്കണം: കെ.എല്‍ പൗലോസ്
  • കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നാളെ വയനാട് ജില്ലയില്‍; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
  • അഞ്ചു കുന്നിലെ ഭക്ഷ്യവിഷബാധ: ചികിത്സ തേടിയവരുടെ എണ്ണം 40 കഴിഞ്ഞു
  • മണിയങ്കോട് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു
  • തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; വയനാട് ജില്ലാതല എന്യൂമറേഷന്‍ ഫോം വിതരണോദ്ഘാടനം നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show