തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തില്‍ 15 സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക നല്‍കി
കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിനായി വയനാട് ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് ഇന്ന് ( നവംബര്‍ 20) 15 സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇതുവരെ 44 സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്. ഇന്ന് (നവംബര്‍ 21) വൈകിട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. നവംബര്‍ 22ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള സമയപരിധി നവംബര്‍ 24 തിങ്കളാഴ്ച വരെയാണ്.
ജില്ലാ പഞ്ചായത്തിലേക്ക് ഇന്നലെ പത്രിക സമര്‍പ്പിച്ചവരുടെ വിവരങ്ങള്‍:
ശോഭന (തവിഞ്ഞാല്‍) ബഹുജന്‍ സമാജ് പാര്‍ട്ടി, ഗോപകുമാര്‍ (തിരുനെല്ലി) ബഹുജന്‍ സമാജ് പാര്‍ട്ടി, കല്യാണി (പനമരം) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്, ഗോപാലന്‍ (കേണിച്ചിറ) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, സുരേഷ് ബാബു (കണിയാമ്പറ്റ) സ്വതന്ത്രന്‍, സുനില്‍ കുമാര്‍ (കണിയാമ്പറ്റ) ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്, ലിന്റോ കെ കുരിയാക്കോസ് (മീനങ്ങാടി) കേരള കോണ്‍ഗ്രസ്സ്, നസീമ (മുട്ടില്‍) ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്, ഹംസ (മേപ്പാടി) ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്, കമലം (പടിഞ്ഞാറത്തറ) ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്, മുഫീദ തെസനി (തരുവണ) ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്, ജില്‍സണ്‍ (എടവക) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, അമൃത രാജ് (എടവക) ഭാരതീയ ജനതാ പാര്‍ട്ടി, ശോഭന (വെള്ളമുണ്ട) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്, സല്‍!മ ' (വെള്ളമുണ്ട) ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
