OPEN NEWSER

Thursday 20. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മൂന്ന് കോടിയിലധികം കുഴല്‍ പണവുമായി 5 പേര്‍ പോലീസിന്റെ പിടിയില്‍

  • Mananthavadi
20 Nov 2025

മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കള്‍ വയനാട് പോലീസിന്റെ പിടിയില്‍. വടകര, മെന്‍മുണ്ട, കണ്ടിയില്‍ വീട്ടില്‍,  സല്‍മാന്‍ (36),  വടകര, അമ്പലപറമ്പത്ത് വീട്ടില്‍, ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയില്‍ വീട്ടില്‍, റസാക്ക്(38),  വടകര, മെന്‍മുണ്ട, ചെട്ടിയാംവീട്ടില്‍, മുഹമ്മദ് ഫാസില്‍ (30) ,താമരശ്ശേരി, പുറാക്കല്‍ വീട്ടില്‍ അപ്പു എന്ന മുഹമ്മദ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും മാനന്തവാടി പോലീസും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍. 31511900 രൂപയാണ് കാറിന്റെ രഹസ്യ അറയില്‍ നിന്ന് കണ്ടെത്തിയത്. ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവരെ കാറില്‍ പണവുമായി  20.11.2025 തീയതി പുലര്‍ച്ചെയും ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യ സൂത്രധാരനായ സല്‍മാന്‍, സുഹൃത്ത് മുഹമ്മദ് എന്നിവരെ പിന്നീടും പോലീസ് പിടികൂടി.

20.11.2025 തീയതി പുലര്‍ച്ചെ ചെറ്റപാലത്ത് വെച്ച് നടത്തിയ ഓപ്പറേഷനിലാണ് പണവുമായി യുവാക്കള്‍ വലയിലായത്. നിരോധിത മയക്കുമരുന്നുകള്‍ കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസുകാരും പ്രത്യേക സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍  KL-18-AG-4957 Hyundai Creta കാര്‍ സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്ന്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശ്യാം നാനാഥിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘവും പോലീസും നടത്തിയ വിശദമായ പരിശോധനയില്‍ വാഹനത്തിന്റെ െ്രെഡവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും അടിയിലായി നിര്‍മിച്ച പ്രത്യേക അറയില്‍ നിന്നാണ് പണം കണ്ടെത്തിയത്.  അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും നൂറിന്റെയും നോട്ടുകെട്ടുകള്‍ അടുക്കിവെച്ച നിലയിലായിരുന്നു.

കസ്റ്റംസും പോലീസും കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മുഖ്യ സൂത്രധാരനായ സല്‍മാന്റെ പങ്ക് വ്യക്തമാവുന്നത്. സല്‍മാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബാംഗ്ലൂരിലെ കെ ആര്‍ നഗര്‍ എന്ന സ്ഥലത്തുനിന്ന് രണ്ടുപേര്‍ സ്‌കൂട്ടറില്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ പണം എത്തിക്കുകയും അവിടെവച്ച് കാറില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയില്‍ പണം അടുക്കിവെച്ച് മൂന്നു യുവാക്കളും ബാംഗ്ലൂരില്‍ നിന്ന് വടകരയിലേക്ക് പുറപ്പെടുകയും ചെയ്യുന്നത്. സല്‍മാന്റെ ലൊക്കേഷന്‍ പരിശോധിച്ച പോലീസ് മാനന്തവാടി കോടതിയുടെ പരിസരത്ത് നിന്ന് ഇയാളെ ഗഘ18ച5666 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാര്‍ സഹിതം കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദിനെയും പിടികൂടി. പണവും പ്രതികളെയും കസ്റ്റംസിന് കൈമാറി.

നൂല്‍പ്പുഴ ഇന്‍സ്‌പെക്ടര്‍ ശശിധരന്‍ പിള്ള, മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖ്,  എസ്.ഐ  രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിജോ മാത്യു, സി.ആര്‍.വിഓഫീസര്‍ എ എസ് ഐ അഷ്‌റഫ്,  എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.  

 കൈമാറിയത് ബാംഗ്ലൂര്‍ സ്വദേശി

മാനന്തവാടിയില്‍ നിന്ന് പിടികൂടിയത് ബാംഗ്ലൂര്‍ സ്വദേശി കൈമാറിയ മൂന്നു കോടിയിലധികം വരുന്ന ഇന്ത്യന്‍ കറന്‍സി. പണം ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവരുന്നതിനായി ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവരെ സല്‍മാന്‍ പറഞ്ഞയക്കുകയായിരുന്നു. പണവുമായി മൂന്ന് പേരും മാനന്തവാടിയില്‍ പിടിയിലായ വിവരമറിഞ്ഞ് സുഹൃത്ത് മുഹമ്മദുമായി മാനന്തവാടിയിലെത്തിയപ്പോഴാണ് സല്‍മാനും വലയിലാകുന്നത്.  ഹവാലാ ഇടപാടുകാരായ സല്‍മാനും മുഹമ്മദും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചിലരുടെ നിര്‍ദ്ദേശപ്രകാരം ബാംഗ്ലൂരിലെത്തി ഇന്ത്യന്‍ കറന്‍സികള്‍ കൈപ്പറ്റി വടകരയില്‍ എത്തിച്ച് നല്‍കാറുണ്ടെന്നും കമ്മീഷന്‍ സ്വീകരിക്കാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.  

 സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനന്തവാടി ബ്രാഞ്ചിലേക്ക് പണം അടങ്ങിയ പ്ലാസ്റ്റിക് ബാഗുകള്‍ കസ്റ്റംസിന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റി കൊണ്ടുപോയി കൗണ്ടിംഗ് മെഷീന്റെ സഹായത്തോടെ പണം എണ്ണി തിട്ടപ്പെടുത്തിക്കുകയായിരുന്നു.  കസ്റ്റംസില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പാര്‍ട്ടി നടത്തിയ അവസരോചിതമായ വാഹന പരിശോധനയിലാണ് ഇത്രയും വലിയ തുക അനധികൃതമായി കടത്തിക്കൊണ്ടു പോകുന്നത് തടയാന്‍ കഴിഞ്ഞത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തില്‍ 15 സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക നല്‍കി
  • കലാമാമാങ്കത്തിന് തിരിതെളിഞ്ഞു ;മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്ത് മുന്നേറുന്നു
  • ബത്തേരി ഹൈവേ റോബറി: രണ്ടു പേര്‍ കൂടി അറസ്റ്റില്‍; ഇതുവരെ കേസില്‍ 9 പേര്‍ പിടിയിലായി
  • മൂന്ന് കോടിയിലധികം കുഴല്‍ പണവുമായി 5 പേര്‍ പോലീസിന്റെ പിടിയില്‍
  • പോക്‌സോ കേസില്‍ ഒളിവിലായിരുന്നയാള്‍ പിടിയില്‍
  • തദ്ദേശ തെരഞ്ഞെടുപ്പ്: നഗരസഭകളിലേക്ക് പത്രിക സമര്‍പ്പിച്ചത് 131 സ്ഥാനാര്‍ത്ഥികള്‍
  • അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു
  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും
  • വയനാട് ജില്ലയില്‍ 23 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി
  • വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാകും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show