പോക്‌സോ കേസില്‍ ഒളിവിലായിരുന്നയാള്‍ പിടിയില്‍
കേണിച്ചിറ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസിലുള്‍പ്പെട്ട് ഒളിവിലായിരുന്നയാളെ പിടികൂടി. നടവയല്‍ കയ്യാലമുക്ക് വടക്കേടത്ത് വീട്ടില്‍ ജോജി ജോസഫ് (62)നെയാണ് കേണിച്ചിറ പോലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ സ്‌കൂളില്‍ പോകുന്ന വഴിയില്‍ വച്ച് കാറില്‍ കയറ്റി കുട്ടിക്കെതിരെ ലൈംഗീകാതിക്രമ ശ്രമം നടത്തിയ കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, എ എസ് ഐ ദിലീപ്കുമാര്‍, സി പി ഓ മാരായ അജിത്ത്, ജിഷ്ണു, അമലേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
