OPEN NEWSER

Friday 24. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവം;രണ്ട് പേര്‍ അറസ്റ്റില്‍

  • Mananthavadi
04 Jul 2018

വെള്ളമുണ്ട:വെള്ളമുണ്ടയില്‍ സിദ്ധന്റെ ചികിത്സക്കിടെ യുവാവ് മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം ഇടയാറ്റൂര്‍ സ്വദേശി സെയ്ത് മുഹമ്മദ് (52) എറണാകുളം കാക്കനാട് പുല്ലന്‍വേലില്‍ റഫീഖ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി മരണപ്പെട്ട പൊയിലന്‍ അഷ്‌റഫിനെ (32) തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ താമസിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതികളെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി. യുവാവിന്റെ അസ്വാഭാവിക മരണത്തില്‍ തമിഴ്‌നാട് കൂടംകുളം പോലീസും കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.നിലവില്‍ പോലീസ് പിടിയിലായ പ്രതികള്‍ക്ക് മരണത്തിലുള്ള പങ്കുള്‍പ്പെടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനും തുടരന്വേഷണങ്ങള്‍ക്കും മാത്രമേ വ്യകമാവുകയുള്ളൂ. 

തമിഴ്‌നാട് തിരുവി മ്പലപുരം തോട്ടപ്പള്ളിവാസല്‍ സയ്യിദ് വലിയുള്ളാഹി ദര്‍ഗ്ഗയെന്നപേരിലറിയപ്പെടുന്ന സ്വകാര്യ വ്യക്തി നടത്തുന്ന ദര്‍ഗ്ഗ യില്‍ വെച്ചാണ് യുവാവ് മരണപ്പെട്ടത്.ഈസ്ഥാപനം തിരുവനന്തപുരത്ത് നിന്നും 180 കിലോമീറ്റര്‍ അകലെയാണ. ഇതിനിടെമരണപ്പെട്ട യുവാവിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ രാവിലെ വെള്ളമുണ്ട ജുമാ മസ്ജിദ്മ ഖബറിസ്ഥാനില്‍ മറവ് ചെയ്തു.തിങ്കളാഴ്ച രാത്രിയില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം കന്യാകുമാരി മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്ന് രാവിലെയാണ് വെള്ളമുണ്ടയിലെത്തിച്ചത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കേഴമാനിനെ കുരുക്കുവച്ച് പിടികൂടി ഇറച്ചിയാക്കിയ സഹോദരങ്ങള്‍ പിടിയില്‍
  • തിരുനെല്ലി ആശ്രമം സ്‌കൂളിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ആറളത്തേക്ക് മാറ്റുന്നത് പുന:പരിശോധിക്കണം: പ്രിയങ്ക ഗാന്ധി എം.പി.
  • വാഹനാപകടത്തില്‍ യുവാവിന് പരിക്ക്
  • നിരന്തരമായ ഗാര്‍ഹീക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് 10 വര്‍ഷം തടവും 60000 രൂപ പിഴയും ശിക്ഷ
  • തിരുനെല്ലി ആശ്രമം റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ശോചനീയാവസ്ഥ; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ട്രൈബല്‍ ഓഫീസ് ഉപരോധിച്ചു.
  • വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നാരോപിച്ച് നഗരസഭ ജീവനക്കാരന് യുവതിയുടെ മര്‍ദ്ദനം; പോലീസ് കേസെടുത്തു; ജീവനക്കാരനെതിരെയും കേസ്
  • എംഡിഎംഎയും മെത്തഫിറ്റാമിനുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍
  • സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മാര്‍ച്ച് പാസ്റ്റില്‍ രണ്ടാം സ്ഥാനം നേടി വയനാട് ജില്ല
  • വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം:മന്ത്രി ഒ.ആര്‍ കേളു
  • അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം, അതിതീവ്ര മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് അതീവ ജാഗ്രത, നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show