OPEN NEWSER

Wednesday 24. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പിടികിട്ടാപുള്ളി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി

  • Mananthavadi
19 Jun 2018

തിരുനെല്ലി പോലീസ് സ്‌റ്റേഷനില്‍ 2006 വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസ്സുകളിലെ പ്രതിയായ കാട്ടിക്കുളം സന്തോഷ് വില്ലയില്‍  സന്തോഷ്  (43) നെയാണ് പന്ത്രണ്ട് വര്‍ഷത്തിനു ശേഷം പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയെ സിംഗപ്പൂരില്‍ നിന്നും വരുന്ന വഴി ബാംഗ്ലൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് തിരുനെല്ലി എസ്.ഐ ബിജു ആന്റണിയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

2006 ല്‍ 91 / 2006, 161 /2006 െ്രെകം നമ്പറുകള്‍ പ്രകാരം രണ്ട് കേസുകളാണ് സത്യവ്രതനെതിരെ തിരുനെല്ലി പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പാക്കറ്റ് ചാരായവുമായി എക്‌സൈസ് പിടികൂടിയ പ്രതിയെ ബലമായി മോചിപ്പിച്ച കേസില്‍ എക്‌സൈസിന്റെ പരാതി പ്രകാരമാണ് ആദ്യ കേസ്. കാട്ടിക്കുളത്തെ സഹാറ ഹോട്ടലില്‍ വിലവിവര പട്ടികയില്ലെന്നും മറ്റും പറഞ്ഞ്  ഹോട്ടലില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ഹോട്ടലുടമയായിരുന്ന സ്ത്രീയെ മര്‍ധിച്ചുവെന്നുമുള്ള പരാതി പ്രകാരമായിരുന്നു രണ്ടാമത്തെ കേസ്.കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ സത്യവ്രതന്‍ സിംഗപ്പൂരിലേക്ക് മുങ്ങുകയായിരുന്നു. തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷങ്ങളോളം ഒളിവില്‍ കഴിയുകയും ചെയ്ത് . ഇതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇയ്യാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ സിംഗപ്പൂരില്‍ നിന്നും നാട്ടിലേക്ക് വരുന്ന വഴി സത്യവ്രതന്‍ പിടിയിലാകുകയും ചെയ്തു. തിരുനെല്ലി എസ് ഐ ബിജു ആന്റണി, എ എസ് ഐ ഷിബു എഫ് പോള്‍, സി പി ഒ ഷെമ്മി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
  • പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show