ബസ്ചാര്‍ജ് വര്‍ധന; വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ നിരക്കില്‍ വ്യത്യാസമില്ല

കല്‍പ്പറ്റ:പുതുക്കിയ ബസ് യാത്രാ നിരക്ക് നിലവില്‍ വന്ന സാഹചര്യത്തില്‍ നിജപ്പെടുത്തിയ നിര ക്കിന് വിരുദ്ധമായി വിദ്യാര്‍ഥികളില്‍ നിന്ന് അമിത തുക ഈടാക്കുകയോ അവരോട് അപമര്യാദയായോ വിവേചനപരമായോ പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെയും ബസ്സുടമകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ വ്യത്യാസമില്ല. രണ്ടാമത്തെ ഫെയറില്‍ പൊതുജനങ്ങളുടെ നിരക്കിലും വ്യത്യാസമില്ല. എന്നാല്‍ വിദ്യാര്‍ഥികളുടെ നിരക്കില്‍ രണ്ടും മൂന്നും ഫെയര്‍സ്റ്റേജുകള്‍ക്ക് രണ്ടുരൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതികള്‍ കല്‍പ്പറ്റയില്‍ 8547639077, 8547639151, 8547639112 എന്ന നമ്പറുകളിലും മാനന്തവാടി -8547639072, 8281786074 എന്നീ നമ്പറുകളിലും ബത്തേരിയില്‍ 8547639073 , 8281786075 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. പരാതിയുള്ളവര്‍ക്ക് ആര്‍.ടി.ഒയുടെ 8547639012 എന്ന നമ്പറിലും പരാതി അറിയിക്കാവുന്നതാണ്.
പുതുക്കിയ ബസ് ചാര്‍ജ് നിരക്ക് ചുവടെ


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍