കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് മതിയായ ധനസഹായം ലഭിച്ചില്ലെന്ന് പരാതി;സഹായഭ്യര്‍ത്ഥനയുമായി കുടുംബം

പുല്‍പ്പള്ളി;കാട്ടാനയുടെ ആക്രമണത്തില്‍ നട്ടെല്ലിന് പരുക്കേറ്റ് കിടപ്പിലായ പാക്കം സ്വദേശി വിഷ്ണു പ്രകാശും കുടുംബവുമാണ് ചികിത്സധനസഹായത്തിനായി സുമനസുകളോട് അഭ്യര്‍ത്ഥിക്കുന്നത്. വനംവകുപ്പിന്റെ ഭാഗത്തുനിന്നോ സര്‍ക്കാരില്‍ നിന്നോ മതിയായ ധനസഹായം തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്. കഴിഞ്ഞ വര്‍ഷം ഭാര്യ മരിച്ച വിഷ്ണുവിന് വിദ്യാര്‍ത്ഥിനിയായ മകളും,ഒരു മകനുമാണുള്ളത്.ഫെബ്രുവരി മൂന്നിന് പുല്‍പ്പള്ളി ജയശ്രീകോളജില്‍ പഠിക്കുന്ന മകളെ കൂട്ടാനെത്തിയപ്പോഴാണ് പാക്കത്ത് വെളുകൊല്ലി യില്‍ വെച്ച് വിഷ്ണുപ്രകാശിനെ ആന ആക്രമിക്കുന്നത്. മകള്‍ പരിസരവാസികളെ കൂട്ടിയെത്തിയാണ് അന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളജിലെ ചികിത്സക്കായി മാത്രം ഇതിനകം തന്നെ 50,000 രൂപയോളം ചിലവായി.
ഭാര്യ രാജലക്ഷ്മി ഒരു വര്‍ഷം മുമ്പ് ക്യാന്‍സര്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. മകന്‍ ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന വരുമാനമാണ് ഏകമാര്‍ഗം. പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ മകനും വിദ്യാര്‍ത്ഥിനിയായ മകളും ചേര്‍ന്നാണ് പിതാവിനെ നോക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ആകെ നല്‍കിയത് 10,000 രൂപമാണ്. ജില്ലകലക്ടര്‍ 5000 രൂപയും നല്‍കി. സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റതിനാല്‍ ഇനിയും വിദഗ്ധ ചികിത്സ അനിവാര്യമാണ്. ഇതിനായി കോഴിക്കോട് പോകേണ്ട അവസ്ഥയാണ്. എന്നാല്‍ ലക്ഷങ്ങള്‍ ചിലവ് വരുന്ന ചികിത്സക്ക് സാമ്പത്തിക പരാദീനത അതിന് അനുവദിക്കുന്നില്ല. അടിന്തരമായി ബന്ധപ്പെട്ടവര്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നതാണ് വിഷ്ണുപ്രകാശിന്റെ അഭ്യര്‍ത്ഥന. ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ഓപ്പണ്‍ ന്യൂസറുമായി ബന്ധപ്പെടുക


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍