ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
2017-18 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ സംരക്ഷകന്‍, നാടന്‍ വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷന്‍, പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍, മികച്ച ജൈവകര്‍ഷകന്‍, പരമ്പരാഗത ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണം, ജൈവവൈവിധ്യം വാര്‍ത്തകള്‍,ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍, ജൈവവൈവിധ്യം പരിസ്ഥിതിയുമായി ബന്ധപ്പെട്ട മികച്ച ടി.വി.റിപ്പോര്‍ട്ട്/ഡോക്യുമെന്ററി ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍, ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച കോളേജ്, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, യു.പി.സ്‌കൂള്‍, മികച്ച ജൈവവൈവിധ്