OPEN NEWSER

Monday 24. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൈകോര്‍ക്കാം, കുഞ്ഞുങ്ങളുടെ കാവലാളാകാം

  • Kalpetta
02 Feb 2018

സമൂഹത്തില്‍ നിരാലംബരാക്കപ്പെടുന്ന  ബാല്യങ്ങള്‍ക്ക് ഒരു കൈത്താങ്ങാവാന്‍ സര്‍ക്കാര്‍  അവസരമൊരുക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒപ്പം കുട്ടീകള്‍ക്കൊപ്പം പദ്ധതിയാണ്  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടപ്പാക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകര്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, വിരമിച്ചവര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള  ബാല സംരക്ഷണ സന്നദ്ധ സംഘങ്ങള്‍ക്ക് രൂപം നല്‍കും. ബാല സംരക്ഷണ വളന്റിയര്‍മാര്‍ ആകാന്‍ താല്‍പ്പര്യമുളളവരില്‍ നിന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അപേക്ഷ സ്വീകരിക്കും. വളന്റിയര്‍മാര്‍ക്ക് പരിശീലനവും തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.  കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്താന്‍ ഓരോ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും നാല് അംഗങ്ങള്‍ വീതമുളള ബാല സംരക്ഷണ വളന്ററി സംഘങ്ങളാണ്  രൂപീകരിക്കുന്നത്.  പ്രത്യേക പരിഗണനയും സംരക്ഷണവും ആവശ്യമുളള കുട്ടികളെ ഇവര്‍ കണ്ടെത്തണം. നിലവില്‍ ചൂഷണങ്ങള്‍ക്കും പീഢനങ്ങള്‍ക്കും വിധേയമായ ശേഷമാണ് കുട്ടികള്‍ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തകരുടെ കൈകളില്‍  എത്തുന്നത്. ഇത് മുന്‍കൂട്ടി തടയുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചൂഷണത്തിനും അതിക്രമത്തിനും ഇരയാകുന്ന സാഹചര്യങ്ങല്‍ കണ്ടെത്തല്‍, ബാലവേല, ബാലഭിക്ഷാടനം, തെരുബാല്യങ്ങളെ പുനരധിവസിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘം ഇടപ്പെടും.  ഫോണ്‍ 04936 8281899471, 9497349881. 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുനിസിപ്പാലിറ്റികളില്‍ ജനവിധി തേടുന്നത് 319 സ്ഥാനാര്‍ത്ഥികള്‍
  • തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും വയനാട് ജില്ലയിലെത്തി
  • തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണങ്ങള്‍ പരിശോധിക്കാന്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്
  • എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി നാളെ വയനാട് ജില്ലയില്‍
  • മയക്കുമരുന്ന് ഗുളികളുമായി യുവാവ് പിടിയിലായി
  • കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ മരിച്ചു
  • ഇന്നും മഴയുണ്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ആകെ സ്വീകരിച്ചത് 4809 പത്രികകള്‍, സ്ഥാനാര്‍ത്ഥികള്‍ 3164
  • ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍.
  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പിടികൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show