വാഹനാപകടത്തില്‍ യുവാവിന് ഗുരുതര പരുക്ക്

സ്‌ക്കൂട്ടര്‍ യാത്രികനായിരുന്ന ആലാറ്റില്‍ പുതുപറമ്പില്‍ മത്തായിയുടെ മകന്‍ ബിജിനു(32) വിനാണ് പരുക്കേറ്റത്. ട്രാക്ടറിനെ മറികടക്കുന്നതിനിടയില്‍ ട്രാക്ടര്‍ തട്ടിയതായും, പിന്നീട് ഓംമ്‌നി വാനില്‍ ഇടിച്ചതായുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുള്ളത്. ഇന്ന് 12 മണിയോടെ കൂളിവയലിന് സമീപമായിരുന്നു അപകടം. കൈക്കും, കാലുകള്‍ക്കും ഗുരുതപരുക്കേറ്റ ബിജുവിനെ ആദ്യം പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതിനുശേഷം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാല്‍ പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. കല്‍പ്പറ്റയിലെ അഫാസ് ഹോട്ടലിലെ ജീവനക്കാരനാണ് ബിജുവെന്നാണ് സൂചന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍