എസ്.എസ്.എല്‍.സി ഫലം; വയനാട് ജില്ലയില്‍ വിജയശതമാനം 99.59

കല്‍പ്പറ്റ: പത്താം തരം പരീക്ഷയില്‍ ജില്ലയില്‍ 99.59 ശതമാനം വിജയം. സംസ്ഥാന തലത്തില്‍ ആറാം സ്ഥാനത്തേക്കാണ് ജില്ലയുടെ വിജയ ശതമാനം ഉയര്‍ന്നത്. പരീക്ഷയെഴുതിയ 11640 വിദ്യാര്‍ത്ഥികളില്‍ 11592 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 457 ആണ്‍കുട്ടികളും 940 പെണ്‍കുട്ടികളും അടക്കം 1397 കുട്ടികള്‍ ജില്ലയില്‍ എല്ലാ വിഷയങ്ങളില്‍ എ പ്ലസ് നേടി. പരീക്ഷയെഴുതിയ 5788 ആണ്‍കുട്ടികളില്‍ 5759 പേരും 5851 പെണ്‍കുട്ടികളില്‍ 5833 പേരും ഉയര്‍ന്ന ക്ലാസ്സില്‍ പഠനത്തിനുള്ള യോഗ്യത നേടി. ജില്ലയില്‍ 72 വിദ്യാലയങ്ങള്‍ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ എ പ്ലസ് നേടിയത് പിണങ്ങോട് ഡബ്ല്യു ഒ.എച്ച്.എസ്.എസ്സിലാണ്. ആകെ പരീക്ഷയെഴുതിയ 360 കുട്ടികള്‍ 86 കുട്ടികളാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ 290 പേര്‍ പരീക്ഷയെഴുതിയതില്‍ 68 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മാനന്തവാടി എം.ജി.എം സ്‌കൂളില്‍ പരീക്ഷയെഴുതിയ 105 കുട്ടികളില്‍ 65 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
ജില്ലയിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളെല്ലാം നൂറ് ശതമാനം വിജയം നേടി. പൂക്കോട് ഏകലവ്യമോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയ 60 വിദ്യാര്‍ത്ഥികള്‍ നാല് പേര്‍ക്ക് മുഴുവന്‍ എ പ്ലസ് നേടി. 202526 വര്‍ഷം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ സി.ബി.എസ്.സി സിലബസിലേക്ക് മാറിയ ഏക എം.ആര്‍.എസ് വിദ്യാലയമാണിത്. തിരുനെല്ലി ആശ്രമം സ്‌കൂളില്‍ 41 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. നൂല്‍പ്പുഴ, കണിയാമ്പറ്റ എം.ആര്‍ എസ്സുകളില്‍ 35 വിദ്യാര്‍ത്ഥികള്‍ വീതവും പരീക്ഷ എഴുതി. നല്ലൂര്‍നാട് എ.എം.എം.ആര്‍ എസ്സില്‍ 34 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്.തിളക്കമാര്‍ന്ന വിജയമാണ് ഈ വിദ്യാലയംഇത്തവണനേടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍