OPEN NEWSER

Tuesday 25. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൂളിവയല്‍ അപകടം: മരിച്ചത് കോഴിക്കോട് സ്വദേശിയും അതിഥി തൊഴിലാളിയും

  • Mananthavadi
09 Mar 2026

കൂളിവയല്‍: മാനന്തവാടി പനമരം റൂട്ടില്‍ കൂളിവയലിന് സമീപം കെ എസ് ആര്‍ ടി സി ബസ്സില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. കോടഞ്ചേരി കല്ലന്തറമേട് വെള്ളാങ്കല്‍ മത്തായി  എല്‍സി ദമ്പതികളുടെ മകന്‍  രഞ്ജു മാത്യു (38) വാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹയാത്രികനായ  ഒരു
അതിഥി തൊഴിലാളിയും മരിച്ചിട്ടുണ്ട്. അപകടത്തില്‍ മറ്റൊരു അതിഥി തൊഴിലാളിക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 
ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോകുകയായിരുന്ന ബസ്സും എതിരെ പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. കോടഞ്ചേരി ഭാഗത്തുള്ള എവര്‍ഗ്രീന്‍ കണ്‍സ്ട്രക്ഷന്റെയാളുകളായിരുന്നു മരിച്ചത്. അഞ്ചുകുന്ന് ഭാഗത്ത് ഇവര്‍ നിര്‍മ്മിക്കുന്ന ഒരു വീടിന്റെ നിര്‍മ്മാണ സ്ഥലത്ത് നിന്നും തിരികെ പോകുന്ന വഴിയായിരുന്നു അപകടം. അപകടത്തില്‍ കല്‍പ്പറ്റ ഡിപ്പോയിലെ കെ എസ്ആര്‍ടിസി ഡ്രൈവര്‍ അനില്‍ കുമാറിന് കാലിന് നിസാര പരിക്കേറ്റിട്ടുണ്ട്.
ജിജിയാണ് രഞ്ജിയുടെ ഭാര്യ. മകള്‍: അലിയ.




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show