വാടക വീട്ടില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍.

നൂല്‍പ്പുഴ: വാടക വീട്ടില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍. ചുള്ളിയോട്, മംഗലക്കാപ്പ്, പുത്തന്‍വീട്ടില്‍, മുഹമ്മദ് ഷിനാസ് (24) നെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും നൂല്‍പ്പുഴ പോലീസും പിടികൂടിയത്. ഷിനാസ് വാടകക്ക് താമസിക്കുന്ന നെന്മേനി, തവനിയിലുള്ള വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. 0.15 ഗ്രാം എംഡിഎംഎയും, 340 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നൂല്‍പ്പുഴ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ശശിധരന്‍ പിള്ള, എ.എസ്.ഐ ഷിനോജ് എബ്രഹാം, എസ്.സി.പി.ഒമാരായ ജയ്‌സ് മേരി, മുഹമ്മദ്, അഭിലാഷ് എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍