വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്കാനിംഗില്‍ സത്യം പുറത്തായി..!

തൊണ്ടര്‍നാട്: അബദ്ധത്തില്‍ വെടിയേറ്റ യുവാവ് ചികിത്സയില്‍. തൊണ്ടര്‍നാട് പുറവന്‍ഞ്ചേരി ബിനു (32) വാണ് കക്ഷത്തിന് സമീപം വെടിയേറ്റ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കമ്പി ദേഹത്ത് കൊണ്ട് മുറിവേറ്റതാണെന്ന് പറഞ്ഞാണ് ബിനു ചികിത്സ തേടിയത്. എന്നാല്‍ സ്കാനിംഗില്‍ വെടിയുണ്ടയുടെ അംശങ്ങള്‍ കണ്ടെത്തിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് ബിനുവിന് വേടിയേറ്റത്.കൂട്ടുകാരനോടൊപ്പം വേട്ടയ്ക്ക് പോയപ്പോള്‍ അബദ്ധത്തില്‍ തന്റെ കൈയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്നും വെടിയുതിര്‍ന്നതാണെന്നും, മുന്‍പ് കാട്ടില്‍ തേന്‍ എടുക്കാന്‍ പോയപ്പോള്‍ കളഞ്ഞ് കിട്ടിയതാണ് പ്രസ്തുത തോക്കെന്നുമാണ് ബിനു പോലിസിന് നല്കിയ മൊഴി. സംഭവത്തെ കുറിച്ച് തൊണ്ടര്‍നാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ് അഷ്റഫിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍