കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍

മാനന്തവാടി: വയനാട്, കണ്ണൂര്‍ ജില്ലകളിലെ 18 ഓളം കളവ് കേസിലെ പ്രതിയായ തുരപ്പന്‍ സന്തോഷ് എന്ന സന്തോഷ് പിടിയില്‍. മാനന്തവാടി ഡിവൈഎസ്പി വി.കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡും, മാനന്തവാടി ഇന്‍സ്പെക്ടര്‍ ടി.യു അഗസ്റ്റിന്, എസ്.ഐ റോയിച്ചന് പി.ഡി, എ.എസ്.ഐമാരായ എം.കെ സനല്‍,
കെ.എന്‍ സുനില്‍കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഏപ്രില്‍ 27ന് മാനന്തവാടി നാലാംമൈലിലെ ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷത്തോളം രൂപ കളവുപോയ കേസിന്റെ അന്വേഷത്തിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ 2 തവണ കാപ്പാ നടപടികള്‍ സ്വീകരിച്ചിരുന്നു. ഏപ്രില്‍ 11 നാണ് ശിക്ഷ കഴിഞ്ഞ് പ്രതി പുറത്തിറങ്ങിയത്. അതിനുശേഷം കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു സൂപ്പര്‍ മാര്‍കറ്റ് കുത്തി തുറന്ന് കളവ് നടത്തി വയനാട്ടിലേക്ക് കടക്കുകയായിരുന്നു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍