പോക്‌സോ കേസില്‍ 67കാരന്‍ അറസ്റ്റില്‍

തലപ്പുഴ: തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളോട് ലൈംഗിക അതിക്രമം നടത്തിയയാളെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. താഴെചിറക്കര മലക്കപ്പാടം വീട്ടില്‍ അപ്പുക്കുട്ടന്‍ (67) ആണ് അറസ്റ്റിലായത്. രണ്ട് കുട്ടികളുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം രണ്ട് വ്യത്യസ്ത കേസുകളിലായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍